25.5 C
Kottayam
Sunday, June 7, 2026

‘ചുംബന രംഗങ്ങളിൽ ഒരിക്കലും അഭിനയിക്കില്ല; ഞാൻ ഭർത്താവിനോട് ഉത്തരം പറയണം’; തുറന്നുപറഞ്ഞ് പ്രിയാമണി

Must read

കൊച്ചി:സിനിമയിൽ ഇരുപത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് പ്രിയാമണി. 2003ൽ എവരെ അത്തഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു പ്രിയയുടെ അരങ്ങേറ്റം. പിന്നീട് തിരക്കഥ, രാവണൻ, ചാരുലത തുടങ്ങിയ സിനിമകളില്ലെല്ലാം തിളങ്ങി തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി പേരെടുത്തു. ബോളിവുഡിലടക്കം സാന്നിധ്യമറിയിച്ച പ്രിയാമണി, മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഫാമിലിമാൻ എന്ന വെബ് സീരീസിലൂടെ ഓടിടിയിലും മിന്നും താരമായി മാറാൻ പ്രിയക്ക് സാധിച്ചു.

രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ നിരവധി ഉയർച്ച താഴ്ചകൾ കാണേണ്ടി വന്ന താരം കൂടിയാണ് പ്രിയാമണി. ഇക്കാലയളവിൽ അഭിനേത്രി എന്ന നിലയിൽ വലിയ മാറ്റങ്ങളും താരത്തിലുണ്ടായി. അതിനിടെ വിവാഹം കഴിഞ്ഞെങ്കിലും മറ്റു നടിമാരെ പോലെ സിനിമ ഉപേക്ഷിക്കാതെ സജീവമായി തുടരുകയാണ്. എന്നാൽ കരിയറിൽ ചില തീരുമാനങ്ങൾ താൻ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

priyamani

സിനിമയിലോ സീരീസുകളിലോ ചുംബന രംഗങ്ങളിൽ താൻ അഭിനയിക്കില്ലെന്നാണ് പ്രിയാമണി പറയുന്നത്. “ഞാൻ സ്‌ക്രീനിൽ ചുംബിക്കില്ല. അക്കാര്യത്തിൽ എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും ഒരു നോ ആയിരിക്കും. അത് ഒരു റോൾ മാത്രമാണെന്നും ഇത് എന്റെ ജോലിയാണെന്നും എനിക്കറിയാം, പക്ഷേ വ്യക്തിപരമായി സ്ക്രീനിൽ മറ്റൊരു പുരുഷനെ ചുംബിക്കുന്നത് എനിക്ക് കംഫർട്ടബിൾ അല്ല, അതിന് ഞാൻ എന്റെ ഭർത്താവിനോട് ഉത്തരം പറയണം,” പ്രിയാമണി പറയുന്നു.

- Advertisement -

2017 ൽ മുസ്തഫയെ വിവാഹം കഴിച്ച ശേഷം എടുത്ത തീരുമാനമാണ് അതെന്നും പ്രിയ വ്യക്തമാക്കി. “അത് എന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ട ഒരു ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ പ്രണയിക്കുന്ന സമയത്ത് പോലും, ഞാൻ ആരെയെങ്കിലും ചുംബിക്കേണ്ടതായുള്ള വേഷം ലഭിച്ചിട്ടില്ല, ഇനി ഇപ്പോൾ ഞാൻ അത് ചെയ്താലും, ഞാൻ അവരോട് തീർച്ചയായും പറയും, ഞാൻ അതിൽ അസ്വസ്ഥയാണെന്ന്,” പ്രിയ പറയുന്നു.

- Advertisement -

ഹിസ് സ്റ്റോറി എന്ന വെബ് സീരീസിൽ നിന്ന് ഒരു ഇന്റിമേറ്റ് രംഗം താൻ ഒഴിവാക്കിച്ചത് എങ്ങനെയാണെന്നും പ്രിയാമണി അഭിമുഖത്തിൽ പറഞ്ഞു. അടുത്തിടെ ഒരു സംഭവം ഉണ്ടായി. ഹിസ് സ്റ്റോറി എന്ന സീരീസിൽ തന്റെ ഭർത്താവായ കഥാപാത്രം ഒരു സ്വർഗാനുരാഗിയാണ്. സത്യദീപ് മിശ്ര ആയിരുന്നു നടൻ.

അതിലൊരു മേക്കൗട്ട് സീൻ ചെയ്യേണ്ടിയാതായി ഉണ്ടായിരുന്നു. സംവിധായകൻ കഥ പറയുമ്പോൾ ആ രംഗത്തിനെക്കുറിച്ചും പറഞ്ഞിരുന്നു. എന്നാൽ ഓൺസ്‌ക്രീനിൽ ചുംബിക്കാനോ മേക്കൗട്ട് ചെയ്യാനോ താൻ തയ്യാറല്ലെന്ന് കരാറിൽ എഴുതിയിട്ടുണ്ടെന്ന് വ്യക്തമായി പറഞ്ഞു.

കവിളിൽ ഒരു ചുംബനം, അതിന് പുറത്ത് ഒന്നും തനിക്ക് കംഫർട്ടബിൾ അല്ല. അത്തരം രംഗങ്ങളുള്ള ഒരുപാട് പ്രോജക്ടുകൾ വന്നിട്ടുണ്ട്. എന്നാൽ അതെല്ലാം തനിക്ക് കംഫർട്ടബിൾ അല്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു എന്നും പ്രിയാമണി പറഞ്ഞു. തന്റെ കുടുംബത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് താൻ തന്നെ എടുത്ത തീരുമാനം ആയിരുന്നു അതെന്നും മുപ്പത്തൊമ്പതുകാരിയായ പ്രിയാമണി വ്യക്തമാക്കി.

- Advertisement -
priyamani

“എന്റെ ഏത് പ്രൊജക്‌റ്റ് ഇറങ്ങിയാലും എന്റെ രണ്ടു കുടുംബാംഗങ്ങളും ഇത് കാണുമെന്ന് എനിക്ക് അറിയാം. ഇത് എന്റെ ജോലിയാണെന്ന് അവർക്കും അറിയാം, പക്ഷേ അവർക്കൊരു വിഷമമുണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ‘വിവാഹശേഷവും എന്റെ മരുമകൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, എന്തിനാണ് മറ്റൊരാൾ അവളുടെ മേൽ കൈ വയ്ക്കുന്നത്?’ എന്നൊന്നും അവർ ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ അത് തുറന്ന് പറയില്ലായിരിക്കാം, പക്ഷേ ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്,” പ്രിയാമണി പറഞ്ഞു.

അതേസമയം, ഷാരൂഖ് ഖാൻ നായകനായ ജവാൻ, അജയ് ദേവ്ഗൺ നായകനായ മൈതാൻ തുടങ്ങിയ സിനിമകളാണ് പ്രിയാമണിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. തമിഴിൽ ക്വട്ടേഷൻ ഗ്യാങ് എന്ന ചിത്രവും കന്നഡത്തിൽ ഖൈമര എന്ന ചിത്രവും റിലീസിന് തയ്യാറാകുന്നുണ്ട്. മലയാളത്തിൽ പതിനെട്ടാം പടി എന്ന സിനിമയിലാണ് പ്രിയാമണി അവസാനമായി അഭിനയിച്ചത്. അതിഥിവേഷമായിരുന്നു ഇത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

Popular this week