കൊച്ചി:ഇന്ത്യന്‍ സിനിമയ്ക്ക് ഈ വര്‍ഷം വളരെ നല്ല സമയമാണ്. ബോളിവുഡും, ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയുമെല്ലാം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്ന സമയമാണ്. ഈ വര്‍ഷം ബോളിവുഡ് ചരിത്രത്തില്‍ ആദ്യമായി 1000 ആയിരം കോടി കളക്ഷന്‍ നേടുന്ന ചിത്രവുമുണ്ടായി. പഠാനായിരുന്നു ആ നേട്ടം സ്വന്തമാക്കിയത്. ദക്ഷിണേന്ത്യയില്‍ നിന്ന് വാരിസ്, പൊന്നിയിന്‍ സെല്‍വന്‍ 2 പോലുള്ള ചിത്രങ്ങളുമുണ്ടായി.
നിലവില്‍ വമ്പന്‍ ഹിറ്റുകളായി ഗദര്‍ 2, ജയിലര്‍ എന്നിവ തിയേറ്ററുകളില്‍ ഉണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും ലാഭമുണ്ടാക്കിയത് ഏത് ചിത്രമാണ്. ഈ വമ്പന്‍ ചിത്രങ്ങളൊന്നുമല്ല ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയിരിക്കുന്നത്. ബോളിവുഡില്‍ നിന്നാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ ചിത്രമെത്തിയിരിക്കുന്നത്. അതും ഒരു കൊച്ചു ചിത്രമാണ്. വെറും 15 കോടി ചെലവിലാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. അത് ഏതാണെന്ന് അറിയുമോ?
സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം കേരള സ്‌റ്റോറിയാണ്. ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമാണിത്. കേരളത്തിനെതിരെയുള്ള ആസൂത്രിതമായ പ്രചാരണമാണ് ഈ ചിത്രം എന്നായിരുന്നു പ്രധാന ആരോപണം. മുസ്ലീം വിദ്വേഷത്തിന്റെ പേരിലും ചിത്രം വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ കേരള സ്റ്റോറിയെ ഏറ്റെടുത്തു. 15 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 303 കോടിയാണ് ലോകത്താകമാനം നേടിയത്.അതായത് കേരള സ്‌റ്റോറിയുടെ ആകെ ബജറ്റുമായി നോക്കുമ്പോള്‍ 1500 ശതമാനമാണ് അതിന്റെ ലാഭം.
ഇന്ത്യയില്‍ ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ ഏതൊരു ചിത്രത്തേക്കാളും അധികമാണിത്. അതേസമയം ഇത് ചെറിയൊരു ചിത്രമായത് കൊണ്ട് സംഭവിക്കുന്നതാണ്. വളരെ അപൂര്‍വമായി മാത്രം ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കുന്ന കാര്യമാണിത്. ഷാരൂഖ് ഖാന്റെ പഠാനാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം. 1050 കോടിയാണ് ലോകവ്യാപകമായി ചിത്രം നേടിയത്. നെറ്റ് കളക്ഷന്‍ 850 കോടിയാണ്. ഇത് നികുതി കിഴിച്ചുള്ള കളക്ഷനാണ്.
ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് കണ്ട ചിത്രമാണിത്. 250 കോടിയാണ് പഠാന്റെ ബജറ്റ്. 240 ശതമാനമാണ് ചിത്രത്തിന്റെ ലാഭകണക്ക്. എന്നാല്‍ ഇത് കേരള സ്റ്റോറിയുടെ അടുത്തൊന്നും ഇല്ല. രജനീകാന്തിന്റെ ജയിലര്‍ കളക്ട് ചെയ്തിരിക്കുന്നത് 430 ശതമാനമാണ്. 200 കോടി ബജറ്റാണ് ചിത്രത്തിനുള്ളത്. ഇതിലൂടെ 115 ശതമാനമാണ് ലാഭമായി നിര്‍മാതാക്കള്‍ക്ക് ലഭിക്കുക. സണ്ണി ഡിയോളിന്റെ ഗദര്‍ 2 400 കോടി ഇതുവരെ കളക്ട് ചെയ്തിട്ടുണ്ട്. 80 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
400 ശതമാനമാണ് നിര്‍മാണ ചെലവുമായി നോക്കുമ്പോള്‍ ഗദറിന്റെ ലാഭം. ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും ലാഭം തന്ന ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറാണ്. 15 കോടിക്കാണ് ഈ ചിത്രം നിര്‍മിച്ചത്. 900 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. 4500 ശതമാനമാണ് ലാഭം. കശ്മീര്‍ ഫയല്‍സ്, കാന്താര തുടങ്ങിയ ചിത്രങ്ങളും ചെറിയ ബജറ്റില്‍ ഒരുക്കി വന്‍ ലാഭം നേടിയവയാണ്.