വൈക്കം: തലയാഴം സ്വദേശികളായ പാരണത്ര വീട്ടിൽ രാജുവിൻ്റെയും സുജാതയുടെയും എട്ടുമാസം പ്രായമുള്ള
ചിന്നു എന്ന് വിളിക്കുന്ന വളർത്തു പൂച്ചയെയാണ് അയൽവാസി
വെടി വെച്ചത്.
ഗുരുതരമായി മുറിവേറ്റ വളര്‍ത്തു പൂച്ചയെ കോട്ടയം മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ച്
അടിയന്തര ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കുകയായിരുന്നു.മുമ്പ് വളർത്തിയിരുന്ന ഇവരുടെ 15 ലധികം പൂച്ചകളെയും പലപ്പോഴായി ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഇനി ഇത്തരം നടപടികളുണ്ടാകാതിരിക്കാൻ നിയമസഹായം നേടാനുള്ള തീരുമാനത്തിലാണ് ദമ്പതികൾ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News