ന്യൂഡൽഹി: കേന്ദ്ര കായികമന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന നെഹ്‌റു യുവകേന്ദ്രയുടെ (എൻവൈകെ) പേര് മേരാ യുവഭാരത് എന്നുമാറ്റി കേന്ദ്രസർക്കാർ.
പേരുമാറ്റിയതായി അറിയിച്ച് കോഡിനേറ്റർമാർക്ക് അറിയിപ്പ് ലഭിച്ചു. എൻവൈകെ വെബ്‌സൈറ്റിൽ ഇപ്പോൾ മേരായുവഭാരത് എന്ന് ഹിന്ദിയിലും മൈ ഭാരത് എന്ന് ഇംഗ്ലീഷിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ലോഗോയും മാറ്റും.
1972-ലാണ് നെഹ്‌റു യുവകേന്ദ്ര സംഘടൻ പ്രവർത്തനം ആരംഭിച്ചത്. രാഷ്ട്രനിർമാണത്തിൽ യുവാക്കൾക്ക് പങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു പ്രധാനലക്ഷ്യം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

