EntertainmentNationalNews

വായ ഡെറ്റോൾ കൊണ്ട് കഴുകി; ആ നടനൊപ്പം ചുംബന രം​ഗം ചെയ്ത ശേഷം ഉറങ്ങാൻ കഴിഞ്ഞില്ല; നീന ​ഗുപ്ത

മുംബൈ:ബോളിവുഡിൽ നീന ​ഗുപ്തയുടേത് പോലെ കരിയർ ​ഗ്രാഫുള്ള നടിമാർ അപൂർവമാണ്. പൊതുവെ നായിക നടിമാർക്ക് ചെറുപ്പകാലത്ത് മികച്ച അവസരങ്ങൾ ലഭിക്കുകയും പിന്നീട് മാർക്കറ്റ് കുറയുകയും ചെയ്യുന്നതാണ് പതിവെങ്കിൽ നീന ​ഗുപ്തയ്ക്ക് സംഭവിച്ചത് മറിച്ചാണ്. പ്രായം അറുപതിനോട് അടുത്തപ്പോഴാണ് വ്യത്യസ്തമായ വേഷങ്ങൾ നീനയെ തേടിയെത്തുന്നതും വൻ ജനശ്രദ്ധ ലഭിക്കുന്നതും. മധ്യവയസ്സ് പിന്നിട്ടവർക്ക് കരിയറിലും ജീവിതത്തിലും പുതുമകളില്ലെന്ന ചിന്താ​ഗതിയെ നീന ​ഗുപ്ത മാറ്റി മറിച്ചു.

2018 ൽ പുറത്തിറങ്ങിയ ബദായ് ഹോ എന്ന സിനിമയ്ക്ക് ശേഷമാണ് നീനയുടെ കരിയർ ​ഗ്രാഫ് മാറുന്നത്. കൈനിറയെ അവസരങ്ങളുമായി ബോളിവുഡിൽ തിരക്കുകളിലാണ് നീനയിപ്പോൾ. ഇഷ്ടമില്ലാതെ ചെയ്ത ഒരു ചുംബന രം​ഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നീന ​ഗുപ്ത. വർഷങ്ങൾക്ക് മുമ്പ് ചെയ്ത ദിലം​ഗി എന്ന സീരിയിലെ അനുഭവമാണ് നീന പങ്കുവെച്ചത്. നടൻ ദിലീപ് ധവാനൊപ്പമാണ് ആ സീരിയലിൽ അഭിനയിച്ചത്. ടെലിവിഷനിൽ എന്റെ ആദ്യ ചുംബനരം​ഗം ആ സീരിയിലിൽ ആയിരുന്നു. ചുംബന രം​ഗം ഓർത്ത് തനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ലെന്ന് നീന പറയുന്നു.

Neena Gupta

ഞാനും ദിലീപ് ധവാനും സുഹൃത്തുക്കളായത് കൊണ്ടല്ല ചുംബന രം​ഗത്തിന് മടിച്ചത്. അദ്ദേഹം കാണാനും സുമുഖനായിരുന്നു. പക്ഷെ അത്തരമൊരു രം​ഗത്തിന് ഞാൻ മാനസികമായും ശാരീരികമായും തയ്യാറായിരുന്നില്ല. പക്ഷെ സീൻ ചെയ്യാൻ തീരുമാനിച്ചു. സീൻ കഴിഞ്ഞ ശേഷം വായ ഡെറ്റോൾ ഉപയോ​ഗിച്ച് കഴുകി. അടുത്തറിയാത്ത ആളെ ചുംബിക്കാൻ തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ചില നടീനടൻമാർക്ക് കോമഡി ചെയ്യാൻ പറ്റില്ല. ചിലർക്ക് കരയാൻ പറ്റില്ല. അത്തരത്തിലുള്ള ഒരു മടി ആയിരുന്നു തനിക്കെന്നും നീന തുറന്ന് പറഞ്ഞു.

സീനെടുത്ത് കഴിഞ്ഞ ശേഷവും തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പക്ഷെ ആ സീൻ സീരിയലിൽ നിന്നും ഒഴിവാക്കി. അന്നത്തെ കാലത്ത് ഇത്തരം രം​ഗങ്ങൾ സീരിയലുകളിൽ ഉണ്ടാവാറില്ലായിരുന്നു. വിവാദമാകുമെന്ന് കരുതിയാണ് മേക്കേർസ് രം​ഗം ഒഴിവാക്കിയത്.

Neena Gupta

അടുത്തിടെ ലൈം​ഗിക വിദ്യാഭ്യാസമില്ലാതെ വളർന്ന കാലഘട്ടത്തെക്കുറിച്ച് നീന ​ഗുപ്ത തുറന്ന് സംസാരിച്ചിരുന്നു. ലൈം​ഗികതയെക്കുറിച്ചോ ആർത്തവത്തെക്കുറിച്ചോ അമ്മ പറഞ്ഞ് തന്നിരുന്നില്ല. അച്ഛനും അമ്മയും സഹോദരനുമുള്ള മുറിയിലായിരുന്നു ഞാനും ഉറങ്ങിയത്. പെൺസുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോകാൻ പോലും അനുവദിച്ചിരുന്നില്ല. അക്കാലത്ത് പെൺകുട്ടികളുടെ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ആദ്യരാത്രിയിൽ എന്താണ് സംഭവിക്കുക എന്ന് പറഞ്ഞ് കൊടുത്തിരുന്നതെന്നും നീന ​ഗുപ്ത ഓർത്തു.

ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയാണ് നീന ​ഗുപ്തയുടെ പുറത്തിറങ്ങാനിരിക്കുന്ന പ്രൊജക്ട്. ‌ നീനയുടെ മകൾ മസാബ ​ഗുപ്ത ബോളിവുഡിൽ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറാണ്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡുമായുള്ള പ്രണയകാലത്ത് പിറന്ന മകളാണ് മസാബ. നീനയും വിവിയിൻ റിച്ചാർഡും പിന്നീട് അകന്നു. വർഷങ്ങൾക്ക് ശേഷം 2008 ൽ ചാർട്ടേജ് അക്കൗണ്ടന്റായ വിവേക് മെഹ്റയെ നീന വിവാഹം ചെയ്തു.

നടൻ സത്യദീപ് മിശ്രയാണ് മസാബ ​ഗുപ്തയുടെ ഭർത്താവ്. ഈ വർഷം ജനുവരിയിലായിരുന്നു വിവാഹം. മസാബയുടെ രണ്ടാം വിവാഹ​മായിരുന്നു ഇത്. 2020 ലാണ് മുൻ ഭർത്താവ് മധു മന്ദാനയുമായി മസാബ പിരിയുന്നത്. അടുത്തിടെ മധു മന്ദാനയും മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നു. മുൻ മരുമകന്റെ രണ്ടാം വിവാഹത്തിന് നീന ​ഗുപ്തയും ആശംസകൾ അറിയിച്ചിരുന്നു. നീനയും മകൾ മസാബയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button