24.3 C
Kottayam
Saturday, June 6, 2026

ശുചിമുറിയിൽ പോകണം; വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ പോലീസിനോട് പ്രതി; പിന്നാലെ രക്ഷപ്പെട്ടു

Must read

കൊല്ലം: കൊല്ലത്തെ പാരിപ്പള്ളിയിൽ പോലീസ് കസ്റ്റ‍ഡിയിൽനിന്നു പീഡനക്കേസ് പ്രതി രക്ഷപ്പെട്ടു. കോട്ടൂർകോണം സ്വദേശി പാക്കരൻ എന്നു വിളിക്കുന്ന വിഷ്ണു ആണ് രക്ഷപ്പെട്ടത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടത്.

വൈകുന്നേരമാണ് സംഭവം. പീഡനക്കേസ് പ്രതിയായ വിഷ്ണുവിനെ വൈദ്യപരിശോധനയ്ക്കായി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽനിന്നു നെടുങ്കോലം സർക്കാർ ആശുപത്രിയിൽ എത്തിച്ചതായിരുന്നു. ഇതിനിടെ, ശുചിമുറിയിൽ പോകണമെന്നു പ്രതി പോലീസിനോട്‌ പറഞ്ഞു.

- Advertisement -

ശുചിമുറിക്കു സമീപം പ്രതിയെ എത്തിച്ചപ്പോഴാണ് വിലങ്ങുമായി കടന്നുകളഞ്ഞത്. വൈദ്യപരിശോധന പൂർത്തിയാക്കി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനിരിക്കെയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. വിവിധ പോലീസ് സ്റ്റേഷനുകളിൽ പാരിപ്പള്ളി പോലീസ് വിവരം നൽകിയിട്ടുണ്ട്.

- Advertisement -

കൊല്ലം: രണ്ട് കിലോ കഞ്ചാവുമായി കുളത്തൂപ്പുഴ സ്വദേശികളടക്കം ആറു യുവാക്കൾ അറസ്റ്റിൽ. ഇഎസ്എം കോളനി സ്വദേശികളായ ലിജു, സുധീപ് ഷാ, അഞ്ചൽ സ്വദേശികളായ ഉണ്ണികൃഷ്ണൻ, അനന്തു, ആരോമൽ, മോഹൻരാജ്, എന്നിവരാണ് കുളത്തുപ്പുഴ പോലീസിൻ്റെ പിടിയിലായത്. കുളത്തുപ്പുഴയിലെ ഒരു സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവുമായി പ്രതികളെ കണ്ടെത്തിയത്. രണ്ടു കിലോ 200 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week