24.4 C
Kottayam
Sunday, May 19, 2024

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു

Must read

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മന്ത്രിസഭാ യോഗം ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചത്. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.

എസ്‌ഐയെയും ഒരു സിവില്‍ പോലീസ് ഓഫീസറെയും കേസില്‍ അറസ്റ്റു ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഷനിലായിരുന്ന നെടുങ്കണ്ടം എസ്‌ഐ കെ.എ. സാബു, സിവില്‍ പോലീസ് ഓഫീസര്‍ സജീവ് ആന്റണി എന്നിവരെയാണു അറസ്റ്റ്‌ചെയ്തത്. കൊലക്കുറ്റമാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജൂണ്‍12ന് കസ്റ്റഡിയിലെടുത്ത കോലാഹലമേട് സ്വദേശിയും തൂക്കുപാലം ഹരിത ഫിനാന്‍സ് നടത്തിപ്പുകാരനുമായ രാജ്കുമാര്‍ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week