23.8 C
Kottayam
Monday, May 20, 2024

വൻ വാഗ്ദാനങ്ങളോടെ എന്‍.ഡി.എ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

Must read

തിരുവനന്തപുരം: ശബരിമല, ലൗ ജിഹാദ് എന്നിവയില്‍ നിയമനിര്‍മാണം, ക്ഷേമ പെന്‍ഷനുകള്‍ 3,500 രൂപ തുടങ്ങിയ പ്രഖ്യാപനങ്ങളോടെ എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ തിരുവനന്തപുരത്താണ് പ്രകടനപത്രിക പ്രകാശനം ചെയ്യുക.

ദേവസ്വം ബോര്‍ഡ് രാഷ്ട്രീയ മുക്തമാക്കുമെന്നതും ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുന്നതും പ്രകടന പത്രികയില്‍ പരാമര്‍ശിക്കപ്പെട്ടേക്കും.ശബരിമലയില്‍ പന്തളം കൊട്ടാരം, ക്ഷേത്രം തന്ത്രി, ഗുരുസ്വാമിമാര്‍, ഹിന്ദു സംഘടനകള്‍ തുടങ്ങിയവരുള്‍പ്പെട്ട ഭരണസമിതിക്ക് രൂപം നല്‍കും.

എല്ലാവര്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം എന്നിവ ഉറപ്പു വരുത്തും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിവര്‍ഷം ആറ് പാചക വാതക സിലണ്ടറുകള്‍ സൗജന്യമായി നല്‍കും.
ആയുഷ്മാന്‍ ഭാരത് പദ്ധതി വ്യാപകമാക്കി സൗജന്യ ചികിത്സ ഉറപ്പാക്കും.

കടമെടുക്കാതെയുള്ള വികസനത്തിനായി സമഗ്ര വികസന അതോറിറ്റി. നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെ യുവാക്കള്‍ക്ക് തൊഴില്‍ എന്നീ  പ്രധാന വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ ഉണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week