24.2 C
Kottayam
Saturday, June 6, 2026

ടിഡിപിയും ജെഡിയും തിരിഞ്ഞാല്‍ കഥമാറും; ഇനി ചരടുവലിയുടെ നാളുകള്‍;സീറ്റ് നില

Must read

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവ് കണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം കടന്ന് എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. 292 സീറ്റാണ് എന്‍ഡിഎക്ക് ലഭിച്ചത്. 240 സീറ്റില്‍ വിജയിച്ച ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ തനിച്ച് 370 സീറ്റും മുന്നണിക്ക് 400 സീറ്റും ലഭിക്കും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങളെ വോട്ടര്‍മാര്‍ തള്ളിക്കളയുന്നതും ഈ തിരഞ്ഞെടുപ്പില്‍ കണ്ടു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് 303 സീറ്റ് നേടിയ ബി ജെ പിക്ക് ഇത്തവണ നഷ്ടമായത് 63 സീറ്റാണ്. 441 സീറ്റുകളിലാണ് ബി ജെ പി ഇത്തവണ മത്സരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം എന്‍ ഡി എ പാളയത്തില്‍ തിരികെ എത്തിയ ജെ ഡി യുവും ടി ഡി പിയുമാണ് എന്‍ ഡി എക്ക് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത്. ടി ഡി പി 16 സീറ്റും ജെ ഡി യു 12 സീറ്റും നേടി.

ശിവസേന ഷിന്‍ഡെ വിഭാഗത്തിന് ആറ് സീറ്റും എല്‍ ജെ പിക്ക് അഞ്ച് സീറ്റുമാണ് ലഭിച്ചത്. ജെ ഡി എസ്, ജെ എസ് പി, ആര്‍ എല്‍ ഡി എന്നീ കക്ഷികള്‍ക്ക് രണ്ട് സീറ്റ് വീതം ലഭിച്ചു. എന്‍സിപി, യുപിപിഎല്‍, എച്ച്എഎംഎസ്, എജിപി, എഡിഎല്‍, എജെഎസ് യു എന്നിവര്‍ ഓരോ സീറ്റിലും വിജയിച്ചു. മറുവശത്ത് ഒന്നിച്ച് നിന്ന പ്രതിപക്ഷത്തിന് അഭിമാനാര്‍ഹമായ വിജയമാണ് ലഭിച്ചത്.

233 സീറ്റില്‍ ഇന്ത്യാ സഖ്യം വിജയിച്ചു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, കേരളം, പഞ്ചാബ്, നാഗാലാന്റ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇന്ത്യ സഖ്യത്താനായിരുന്നു മേല്‍ക്കൈ. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് 99 സീറ്റില്‍ വിജയിച്ചു. 328 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

- Advertisement -

71 സീറ്റില്‍ മത്സരിച്ച എസ്പി 37 സീറ്റിലും വിജയിച്ചു. ഇന്ത്യാ സഖ്യത്തിന് പുറത്ത് നിന്ന് മത്സരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് 29 സീറ്റില്‍ ജയിച്ചു. ഫലത്തില്‍ ഈ സീറ്റുകള്‍ ഇന്ത്യാ മുന്നണിക്ക് തന്നെ ലഭിക്കും. ഡിഎംകെ 22, ശിവസേന (യുബിടി) 9, എന്‍സിപി (ശരദ് പവാര്‍) 7, ആര്‍ജെഡി 4, സിപിഎം 4 എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ നില. ആം ആദ്മി, മുസ്ലീം ലീഗ്, ജെഎംഎം എന്നിവര്‍ മൂന്ന് വീതം സീറ്റ് നേടി.

- Advertisement -

വിസികെ, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഐഎംഎല്‍, സിപിഐ എന്നിവര്‍ രണ്ട് വീതം സീറ്റുകളും എംഡിഎംകെ, ആര്‍എസ്പി, ആര്‍എല്‍പി, കെഇസി, ബിഎപി എന്നിവര്‍ ഓരോ സീറ്റ് വീതവും നേടി. ഇന്ത്യാ സഖ്യത്തിന് ആകെ 233 സീറ്റുകളാണ് ലഭിച്ചത്. ഇരുമുന്നണിയിലും ഉള്‍പ്പെടാത്തവര്‍ 18 സീറ്റും സ്വന്തമാക്കി. ഏഴ് സീറ്റ് സ്വതന്ത്രര്‍ക്കാണ്. വൈഎസ്ആര്‍സിപി നാല് സീറ്റില്‍ ജയിച്ചു.

ബിജെഡി, എസ്‌കെഎം, എ ഐ എം ഐ എം, ശിരോമണി അകാലിദള്‍, വിപിപി, ഇസഡ്പിഎം, എഎസ്പികെആര്‍ എന്നിവര്‍ ഓരോ സീറ്റിലും വിജയിച്ചു. അതേസമയം എന്‍ഡിഎ പാളയത്തിലുള്ള ടിഡിപിയും ജെഡിയും ഒപ്പം വരികയും മറ്റുള്ളവര്‍ പിന്തുണ നല്‍കുകയും ചെയ്താല്‍ ഇന്ത്യാ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാം. ഏതായാലും വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളായിരിക്കും ദേശീയ രാഷ്ട്രീയത്തില്‍ നിറയുക എന്നത് ഉറപ്പാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week