23.9 C
Kottayam
Sunday, November 17, 2024
test1
test1

ബാബരി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും പുറത്ത്‌,എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ രാമക്ഷേത്രനിര്‍മ്മാണവും പഠനവിഷയം

Must read

ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടിയുടെ പന്ത്രണ്ടാം 12-ാം ക്ലാസിലെ പൊളിറ്റക്കൽ സയൻസ് പാഠപുസ്‌കത്തിൽനിന്ന് ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളും ഒഴിവാക്കി. രാമജന്മഭൂമി പ്രസ്ഥാനത്തിനു പ്രാമുഖ്യം നൽകുന്ന രീതിയിലാണ് പാഠപുസ്തകത്തിൽ പുതിയ മാറ്റം. 2024-25 അധ്യയന വർഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് മാറ്റമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, രാഷ്ടീയത്തിലെ പുതിയ സംഭവവികാസങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി മാറ്റം വരുത്തിയതെന്നാണ് എൻ.സി.ഇ.ആർ.ടിയുടെ വിശദീകരണം.

എട്ടാമത്തെ അധ്യായമായ ‘സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലെ രാഷ്ട്രീയം’ എന്ന പാഠഭാഗത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 2006-07 മുതൽ നടപ്പാക്കിയ പാഠപുസ്‌കത്തിൽ ഉണ്ടായിരുന്ന സമകാലിക രാഷ്ട്രീയത്തെ കുറിച്ചുള്ള പാഠഭാഗത്തിലാണ് പ്രധാനമായും മാറ്റം.

പഴയ പാഠപുസ്തകത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട അഞ്ച് സംഭവങ്ങളിൽ ഒന്ന് അയോധ്യ പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കുന്നു. 1989-ലെ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിനു സംഭവിച്ച അപചയം, 1990-ലെ മണ്ഡൽ കമ്മിഷൻ, 1991-ൽ തുടക്കമിട്ട സാമ്പത്തിക പരിഷ്‌കരണം, രാജീവ് ഗാന്ധിയുടെ വധം(1991) എന്നിവയാണ് മറ്റു സംഭവങ്ങൾ. അയോധ്യ വിവാദത്തെ കുറിച്ച് നാലു പേജ് നീണ്ട ഭാഗങ്ങളാണ് പഴയ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നത്. 1986-ൽ മന്ദിരം തുറന്നു കൊടുത്തത്, ഇരുഭാഗത്തും ഉണ്ടായ ശാക്തീകരണം, പള്ളിയുടെ തകർച്ച, രാഷ്ട്രപതി ഭരണം, മതേതരത്വത്തിനു ഭീഷണിയായ വർഗീയ സംഘർഷം എന്നിവയെ കുറിച്ചുള്ള വിവരണങ്ങളാണ് ഇവ.

പഴയ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നത്: ….. ഒട്ടേറെ സംഭവങ്ങലെ തുടർന്നാണ് 1992 ഡിസംബറിൽ അയോധ്യയിലെ തർക്കമന്ദിരം(ബാബറി മസ്ജിദ് എന്നറിയപ്പട്ടത്) തകർക്കപ്പെട്ടത്. ഈ സംഭവം രാജ്യത്തെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കു കാരണമാവുകയും ദേശീയതയെയും മതേതരത്വത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിമരുന്നിടുകയും ചെയ്തു. ബി.ജെ.പിയുടെ ഉദയവും ഹിന്ദുത്വ രാഷ്ട്രീയവും ഈ സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

പുതുക്കിയ പാഠപുസ്തകത്തിൽ ഉള്ളത്: …. അയോധ്യയിലെ രാമജന്മഭൂമി സംബന്ധിച്ച നൂറ്റാണ്ടുകൾ നീണ്ട നിയമപരവും രാഷ്ട്രീയപരവുമായ തർക്കം ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിച്ചു തുടങ്ങുകയും പലവിധത്തിലുള്ള രാഷ്ട്രീയപരിണാമങ്ങൾക്കു രൂപം നൽകുകയും ചെയ്തു. ജനാധിപത്യത്തെയും മതേതരത്വത്തെയും മാറ്റിമറിക്കുന്ന രീതിയിൽ രാമജന്മഭൂമി ക്ഷേത്ര പ്രസ്ഥാനം മുൻനിരയിലേക്കു കടന്നുവന്നു. സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്റെ തീരുമാനത്തോടെ(2019 നവംബർ 9-ന്) ഈ മാറ്റങ്ങൾ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിലേക്കും നയിച്ചു.

മറ്റു രണ്ടിടത്തു നിന്നുകൂടി ബാബറി മസ്ജിദ് എന്ന വാക്ക് എടുത്തു മാറ്റിയിട്ടുണ്ട്. അധ്യായത്തിന്റെ തുടക്കത്തിലുള്ള സംക്ഷിപ്തവിവരണത്തിൽനിന്നും അധ്യായത്തിന്റെ അവസാനത്തിലുള്ള അഭ്യാസത്തിൽനിന്നും.

‘ജനാധിപത്യ അവകാശങ്ങൾ’ എന്ന അദ്ധ്യായത്തിൽനിന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഉള്ളടക്കവും ഒഴിവാക്കിയതായി സൂചനയുണ്ട്. പുതിയ പാഠപുസ്തകങ്ങൾ ഒരു മാസത്തിനകം വിദ്യാർത്ഥികളുടെ കയ്യിലെത്തും. രാജ്യത്തെ നാലു കോടി വിദ്യാർത്ഥികളെങ്കിലും എൻ.സി.ഇ,ആർ.ടിയുടെ പാഠപുസ്തകങ്ങൾ പഠിക്കുന്നുണ്ട്. എൻ.സി.ഇ.ആർ.ടി സിലബസ് പിന്തുടരുന്ന ഏകദേശം 30,000 സ്‌കൂളുകൾ സി.ബി.എസ്.ഇ. (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ) സിലബസ് പിന്തുടരുന്നുണ്ട്.

പുതിയ പാഠപുസ്തകം വിപണിയിൽ ലഭ്യമല്ലെങ്കിലും വരുത്തിയിരിക്കുന്ന മാറ്റത്തെക്കുറിച്ച് എൻ.സി.ഇ.ആർ.ടി. അവരുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന വിശദീകരണം ഇതാണ്: രാഷ്ട്രീയത്തിലെ സമകാലികസംഭവങ്ങളെ ആധാരമാക്കി ഉള്ളടക്കം നവീകരിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്റെ വിധിയും തുടർന്ന് വലിയ തോതിൽ അത് സ്വീകരിക്കപ്പെട്ടതിന്റെയും പശ്ചാത്തലത്തിൽ അയോധ്യ സംഭവങ്ങളെ കുറിച്ചുള്ള പാഠഭാഗം സമ്പൂർണമായി നവീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.