Entertainment
‘ഇതുവരെ പ്രണയിക്കാത്തപോലെ പ്രണയിക്കൂ’; പുതിയ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ട് നസ്രിയ
നസ്രിയയും നാനിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടു. ‘അണ്ടെ സുന്ദരാനികി’ എന്നാണ് ചിത്രത്തിന്റെ പേര്. നസ്രിയയുടെ കന്നി തെലുങ്ക് ചിത്രമാണിത്. നാനിയുടെ കരിയറിലെ 28-ാമത്തെ ചിത്രവും.
വിവേക് ആത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഇതുവരെ പ്രണയിക്കാത്തപോലെ പ്രണയിക്കൂ, ഇതുവരെ ചിരിക്കാത്ത പോലെ ചിരിക്കൂ’ എന്ന് കുറിച്ചാണ് നസ്രിയ ചിത്രത്തിന്റെ കര്‍ട്ടണ്‍ റെയിസര്‍ പങ്കുവച്ചത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മാണം.
ഫഹദ് നായകനായ ട്രാന്‍സ് ആണ് നസ്രിയയുടേതായി ഒടുവില്‍ റിലീസായ ചിത്രം. പിന്നീട് ഷംസു സയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകന്‍ എന്ന സിനിമയില്‍ അതിഥി വേഷത്തില്‍ നടി എത്തിയിരുന്നു.
https://www.instagram.com/p/CH18moVJoX-/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News