സര്‍ജി.. ഞാനാണ് നിങ്ങളുടെ ഏറ്റവും വലിയ ഫാന്‍. എല്ലാ ദിവസവും എന്നെ അത്ഭുതപ്പെടുത്തു’ചിത്രം പങ്കുവെച്ച് നസ്രിയ

കൊച്ചി:പ്രേക്ഷകരുടെ പ്രിയങ്കരരായി താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും.നസ്രിയ വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും തന്റെ അഭിനയമികവ് കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ഫഹദ് ഫാസില്‍. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഇപ്പോഴിതാ ഫഹദിന്റെ ഏറ്റവും വലിയ ആരാധിക താനാണെന്ന് പറഞ്ഞരിക്കുകയാണ് നസ്രിയ.

ഫഹദിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് നസ്രിയയുടെ രസകരമായ കുറിപ്പ്. ‘സര്‍ജി.. ഞാനാണ് നിങ്ങളുടെ ഏറ്റവും വലിയ ഫാന്‍. എല്ലാ ദിവസവും എന്നെ അത്ഭുതപ്പെടുത്തു’, എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളുമായി എത്താറുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നസ്രിയയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്ക് ലഭിക്കുന്നത്.

മൂന്ന് മില്ല്യണ്‍ ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘മണിയറയിലെ അശോകനിലാണ്’ നസ്രിയ അവസാനമായി അഭിനയിച്ചത്. അതിന് മുമ്പ് ഫഹദിനൊപ്പം അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിലും നസ്രിയ പ്രധാന വേഷം ചെയ്തിരുന്നു.

നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്കു ചിത്രം ‘ആന്റെ സുന്ദരാനികി’യുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്നിരുന്നു. തെലുങ്കു താരം നാനിയാണ് ചിത്രത്തിലെ നായകന്‍.

മെത്രി മൂവി മെക്കേഴ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിവേക് അത്രേയയാണ് സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്റിക് മ്യൂസിക്കല്‍ സിനിമയാവും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവീന്‍ യെര്‍നേനി, രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം വിവേക് സാഗറും ഛായാഗ്രഹണം നികേത് ബൊമ്മിയും നിര്‍വ്വഹിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News