സി.ഒ.ടി നസീറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതികള്‍ കോടതിയില്‍ കീഴങ്ങി
തലശേരി: വടകര പാര്‍ലമെന്റ് മണ്ഢലത്തിലെ സ്വതന്ത്രത സ്ഥാനാര്‍ത്ഥിയായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കേസിലെ ഒന്നും രണ്ടും പ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ ശ്രീജിന്‍ (26) കൊളശേരി ശ്രീലക്ഷമി ക്വാര്‍ട്ടേഴ്‌സില്‍ റോഷന്‍ (26) എന്നിവരാണ് അഡ്വ.ഷാനവാസ് മുഖാന്തിരം തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടക്കിയത്. രണ്ട് പ്രതികളേയും കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
റോഷനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കുറ്റത്തിന് തമിഴ്‌നാട് ധര്‍മ്മപുരി ഹുസൂറില്‍ ബേക്കറി ഉടമയായ കൊളശേരി ബിശ്വാസ് നിവാസില്‍ ബിശ്വാസി (25) നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് മുഖ്യ പ്രതികള്‍ ഇന്ന് രാവിലെ നാടകീയമായി കോടതിയില്‍ കീഴടങ്ങിയത്. മെയ് 18 ന് രാത്രിയാണ് നസീറിനെ നേരെ കായ്യത്ത് റോഡില്‍ വെച്ച് വധശ്രമമുണ്ടായത്.