24.8 C
Kottayam
Thursday, June 4, 2026
No menu items!

ആനക്കാരിയായി നയന്‍താര,എന്‍.ടി 81 പ്രഖ്യാപിച്ചു

Must read

ചെന്നൈ:ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. എന്‍ ടി 81 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഘ്നേശ് ശിവൻ പുറത്തുവിട്ടു. ആനയുടെ തുമ്പിക്കയ്യില്‍ പിടിച്ച് നില്‍ക്കുന്ന നയന്‍താരയുടെ കൈകളാണ് പോസ്റ്ററിൽ ‍ ഉളളത്.

എതിര്‍ നീച്ചല്‍, കാക്കി സട്ടൈ, കൊടി, പട്ടാസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആര്‍ എസ് സെന്തില്‍ കുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ വിഘ്നേശ് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

‘ഗംഭീരമായ വിജ ചിത്രങ്ങള്‍ക്ക് ശേഷം ദുരൈ സെന്തില്‍ കുമാറിനൊപ്പം ഒന്നിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. റൗഡി പിക്ചേഴ്സ് ആദ്യമായി ആണ് അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നത്. കുടുംബങ്ങളും കുട്ടികളും ഇഷ്ടപ്പെടുന്ന മനോഹര സ്ക്രിപ്റ്റായിരിക്കും ഇത്’, എന്നാണ് വിഘ്നേശ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് കുറിച്ചത്. 

അതേസമയം, നയൻതാരയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഗോള്‍ഡ് എന്ന ചിത്രമാണ് മലയാളത്തിൽ നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൽഫോൺസ് പുത്രൻ ആണ്. പാട്ട് എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ നയൻതാര തന്നെയാണ് നായിക. തമിഴിൽ ‘കണക്റ്റ്’ എന്ന ഹൊറർ ത്രില്ലർ ചിത്രവും നടിയുടേതായി ഒരുങ്ങുന്നു. 

- Advertisement -

- Advertisement -

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ജവാൻ ആണ് ബോളിവുഡിൽ ഒരുങ്ങുന്ന നയൻതാര ചിത്രം. അറ്റ്‍ലീയാണ് സംവിധാനം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ‘ജവാന്‍’  2023 ജൂണ്‍ രണ്ടിന് തിയറ്ററുകളിൽ എത്തും.  ഗോഡ് ഫാദർ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. മലയാള ചലച്ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week