28.7 C
Kottayam
Saturday, September 28, 2024

നയന്‍താര അഭിനയം ഉപേക്ഷിയ്ക്കുന്നു?നിര്‍മ്മാതാവായി സിനിമയില്‍ തുടരാന്‍ തീരുമാനം,കോളിവുഡ് വാര്‍ത്തകളിങ്ങനെ

Must read

ചെന്നൈ:തെന്നിന്ത്യൻ സിനിമയിലെ ക്യൂട്ട് താരദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. കഴിഞ്ഞ ജൂൺ ഒമ്പതിനാണ് തമിഴകത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയും സംവിധായകനായ വിഘ്നേശ് ശിവനും ഹിന്ദു ആചാരപ്രകാരം വിവാഹിതരായത്. മഹാബലിപുരത്ത് വെച്ച് വലിയ ആഘോഷമായി നടന്ന വിവാഹത്തിലും തുടർന്നുള്ള സൽക്കാരത്തിലും രജിനികാന്ത്, ഷാരൂഖ് ഖാൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടങ്ങിയ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു.

വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലാണ് ഇരുവരും കുടുംബത്തെയും സുഹൃത്തുക്കളെയും സിനിമാ ലോകത്തെയും ആകെ ഉൾപ്പെടുത്തി വിവാഹം ആഘോഷമായി നടത്തിയത്. വിഘ്‌നേശ് സംവിധാനം ചെയ്ത നാനും റ‍ൗ‍ഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാവുന്നത്. നയൻതാര ആയിരുന്നു ചിത്രത്തിലെ നായിക.

അന്ന് മുതലുള്ള സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും മാറിയത്. അതേസമയം
ആചാര പ്രകാരം ജൂണിലാണ് ഇരുവരും വിവാഹിതരായതെങ്കിലും അടുത്തിടെ പുറത്തു വിട്ട രേഖകൾ പ്രകാരം 2016 ൽ തന്നെ നയൻതാരയും വിഘ്‌നേഷും നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹത്തിന് മുൻപും ശേഷവുമെല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന നയൻതാരയുടെയും വിഘ്‌നേഷിന്റെയും പേരുകൾ കഴിഞ്ഞ ദിവസങ്ങളിലും സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ചർച്ചയായിരുന്നു.

അടുത്തിടെ, വാടക ​ഗർഭധാരണത്തിലൂടെ താര ദമ്പതികൾ മാതാപിതാക്കളും ആയി മാറിയിരുന്നു. ഇതോടെയാണ് താരങ്ങൾ വാർത്തകളിൽ നിറഞ്ഞത്. ഇരട്ടക്കുഞ്ഞുങ്ങളെയാണ് ഇവർ സരോഗസിയിലൂടെ സ്വീകരിച്ചത്. ഉയിർ, ഉലകം എന്നിങ്ങനെയാണ് രണ്ടു ആൺകുഞ്ഞുങ്ങൾക്കും പേരിട്ടിരിക്കുന്നത്. താരദമ്പതികളുടെ വാടക ​ഗർഭധാരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഉടലെടുത്തിരുന്നു.

താര ദമ്പതികളുടെ വാടക ​ഗർഭധാരണം ചട്ടങ്ങൾ മറികടന്നാണോ എന്നത് സംബന്ധിച്ച് തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. എന്നാൽ താരങ്ങൾ ഇതിന്റെ വ്യക്തമായ രേഖകൾ സമർപ്പിച്ചതോടെ ചട്ടലം​ഘനം നടന്നിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. ഇതോടെ ആഴ്ചകൾ നീണ്ട വിവാദങ്ങൾക്കും അവസാനമായി.

ദീപാവലിയോട് അനുബന്ധിച്ച് കുട്ടികളോടൊപ്പം എല്ലാ ആരാധകർക്കും ആശംസകളറിയിച്ച് നയൻതാരയും വിഘ്‌നേഷും വീഡിയോ പങ്കുവച്ചിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെല്ലാം ഇടയിൽ തന്നെ നയൻതാരയെ സംബന്ധിച്ച മറ്റൊരു കാര്യവും ആരാധകർക്ക് ഇടയിൽ ചർച്ചയാവുകയാണ്. ജൂൺ ഒമ്പതിന് വിവാഹിതയായ ശേഷം ഇന്ന് വരെ ചിത്രങ്ങളിലോ പൊതു ഇടങ്ങളിലോ നയൻസിനെ താലി ധരിക്കാതെ കണ്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

വിവാഹശേഷം നടത്തിയ ഹണിമൂൺ യാത്രയുടെ ചിത്രങ്ങളിലും കുഞ്ഞുങ്ങൾക്കൊപ്പം കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിലുമെല്ലാം നയൻതാരയുടെ കഴുത്തിൽ താലി മാല ഉണ്ടായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. മറ്റു താരങ്ങൾ വസ്ത്രധാരണത്തിന് അനുസരിച്ച് താലി ഒഴിവാക്കുമ്പോൾ നയൻ‌താര അത് ജീവനെപോലെ കൊണ്ട് നടക്കുകയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കുടുംബത്തിന്റെ നിർദേശ പ്രകാരമാണ് നയൻ‌താര താലി മാറ്റാത്തതെന്നും. താലി മാറ്റാൻ അനുവാദമില്ലാത്തതിനാൽ നയൻതാര അഭിനയം ഉപേക്ഷിച്ച് നിർമ്മാണത്തിൽ മാത്രം തുടരുമെന്നും ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്.

അതേസമയം, മലയാളത്തിലുൾപ്പെടെ നിരവധി സിനിമകളാണ് നയൻതാരയുടേതായി പുറത്തിറങ്ങാനുള്ളത്. അൽഫോൻസ് പുത്രന്റെ റിലീസ് കാത്തിരിക്കുന്ന ഗോൾഡ് സിനിമയിൽ നയൻതാരയാണ് നായിക. പൃഥിരാജാണ് നായകൻ. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week