EntertainmentKeralaNews

താരദമ്പതികൾ കൊച്ചിയിൽ, നയൻസും വിഘ്നേഷും മാതാപിതാക്കളെ കണ്ട് അനുഗ്രഹം വാങ്ങും

കൊച്ചി:ചെന്നൈയിലെ വിവാഹ ആഘോഷത്തിനു ശേഷം ജന്മനാടായ കേരളത്തിലേക്ക് എത്തി നയന്‍താര. ഭര്‍ത്താവ് വിഘ്നേഷിന്റെ കൈപിടിച്ച്‌ കൊച്ചിയിലാണ് താരസുന്ദരി വിമാനമിറങ്ങിയത്.

നയന്‍താരയുടെ മാതാപിതാക്കളെ കാണാനാണ് ഇരുവരും എത്തിയത്. നയന്‍താരയുടെ അച്ഛന് ആരോ​ഗ്യ പ്രശ്നങ്ങളുണ്ട്, അതിനാല്‍ അമ്മയ്ക്കും വിവാഹത്തില്‍ പങ്കെടുക്കാനായില്ല. ഇരുവരേയും കണ്ട് അനു​ഗ്രഹം തേടാനാണ് വിവാഹത്തിന് തൊട്ടുപിന്നാലെ ഇരുവരും എത്തിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് നയന്‍താരയും വി​ഗ്നേഷ് ശിവനും കൊച്ചിയില്‍ വിമാനമിറങ്ങിയത്. ഓറഞ്ച് ചുരിദാറില്‍ അതിസുന്ദരിയായിരുന്നു നയന്‍താര. കറുപ്പ് ടീഷര്‍ട്ടാണ് വി​ഗ്നേഷ് ധരിച്ചിരുന്നത്. ഇരുവരും മാധ്യമങ്ങളെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമങ്ങളെ കാണാനായി ഒരുദിവസം മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം. എത്രദിവസം കേരളത്തിലുണ്ടാവുമെന്നോ എവിടെയെല്ലാം സന്ദര്‍ശിക്കുമെന്നോ അറിവായിട്ടില്ലെങ്കിലും ഏതാനും ദിവസം ദമ്ബതികള്‍ കേരളത്തിലുണ്ടാവുമെന്നാണ് വിവരം.

വര്‍ഷങ്ങളോളമായി സുഖമില്ലാതെ ചികിത്സയിലാണ് നയന്‍താരയുടെ അച്ഛന്‍. ഇതിനു മുന്‍പ് പലപ്പോഴും തന്റെ രോ​ഗാവസ്ഥയെക്കുറിച്ച്‌ നയന്‍താര വെളിപ്പെടുത്തിയിട്ടുണ്ട്. അമ്മയാണ് അച്ഛനെ പരിചരിക്കുന്നതെന്നും താരം പറയാറുണ്ട്. മാതാപിതാക്കളെ കാണാനായി നയന്‍താരയും വിഘ്നേഷും കേരളത്തില്‍ അടിക്കടി വരാറുണ്ട്. ഇക്കഴിഞ്ഞ ഒമ്ബതാം തീയതിയാണ് മഹാബലിപുരത്തുവെച്ച്‌ വി​ഗ്നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. ഏഴു വര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button