27.6 C
Kottayam
Sunday, June 7, 2026

നക്‌സൽ ആക്രമണം; ഛത്തീസ്ഗഡിലെ ബിജാപൂരിൽ 2 ജവാൻമാർ കൊല്ലപ്പെട്ടു, 4 പേർക്ക് പരിക്ക്

Must read

റായ്‌പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്‌സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാൻമാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സ്‌റ്റേറ്റ് ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോൺസ്‌റ്റബിൾ ഭരത് ലാൽ സാഹുവും കോൺസ്‌റ്റബിൾ സതേർ സിംഗിനുമാണ് ജീവൻ നഷ്‌ടമായത്. ടാറെം പോലീസ് സ്‌റ്റേഷൻ പരിധിയിലെ മന്ദിമർക വനമേഖലയിൽ ഇന്നലെ രാത്രിയാണ് ഐഇഡി സ്‌ഫോടനം ഉണ്ടായത്.

സുരക്ഷാ സേനാംഗങ്ങൾ നക്‌സൽ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചത്. പുരുഷോത്തം നാഗ്, കോമൾ യാദവ്, സിയറാം സോറി, സഞ്ജയ് കുമാർ എന്നീ ജവാൻമാർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൂടുതൽ വിദഗ്‌ധ ചികിത്സക്കായി ഇവരെ റായ്‌പൂരിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.

ബീജാപൂർ, ദന്തേവാഡ, സുക്‌മ ജില്ലകൾക്കിടയിലുള്ള അതിർത്തി പ്രദേശത്ത് ദർഭ ഡിവിഷൻ, വെസ്‌റ്റ് ബസ്തർ ഡിവിഷൻ, മിലിട്ടറി കമ്പനി നമ്പർ 2 എന്നിവിടങ്ങളിലെ മാവോയിസ്‌റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്‌ച മുതൽ ഈ മേഖലയിൽ വിവിധ ഗ്രൂപ്പുകളെ വിന്യസിച്ചിരുന്നു.

എസ്‌ടിഎഫ്, ജില്ലാ റിസർവ് ഗ്രൂപ്പ് (ഡിആർജി), കമാൻഡോ ബറ്റാലിയൻ എന്നിവയുടെ സംയുക്ത സംഘങ്ങൾ, റെസല്യൂട്ട് ആക്ഷൻ (കോബ്രാ), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നീ ഗ്രൂപ്പുകൾക്ക് ആയിരുന്നു ചുമതല. ഇതിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതോടെ കൂടുതൽ സുരക്ഷാ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week