25.5 C
Kottayam
Monday, May 20, 2024

ഈ മലയാള നടനോട് ക്രഷ്!തുറന്നുപറഞ്ഞ് നവ്യാനായര്‍

Must read

കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയ നടിയാണ് നവ്യാ നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ നവ്യയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. തനിക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ക്രഷ് തോന്നിയ നടനെ പറ്റിയാണ് നവ്യ തുറന്നു പറഞ്ഞിരിക്കുന്നത്. അഭിമുഖത്തിനിടെ ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് അവതാരയുടെ ചോദ്യത്തിന് മറുപടിയായാണ് നവ്യ ഇക്കാര്യം സംസാരിച്ചത്.

കുഞ്ചാക്കോ ബോബനോടാണ് തനിക്ക് ക്രഷ് തോന്നിയിട്ടുള്ളത്. ഒന്നിച്ച് അഭിനയിച്ച സമയത്ത് താന്‍ അക്കാര്യത്തെപ്പറ്റി അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും നവ്യ പറഞ്ഞു. താന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അദ്ദേഹം സിനിമയില്‍ സജീവമാകുന്നത്. ആ സമയത്ത് ടിവിയിലോക്കെ കാണുമ്പോള്‍ തനിക്ക് കല്യാണം കഴിച്ച പോലത്തെ ചമ്മലായിരുന്നു.

താന്‍ അത്രമാത്രം ആരാധിച്ചിരുന്ന നടനായിരുന്നു കുഞ്ചാക്കോ ബോബനെന്നും നവ്യ പറഞ്ഞു. അദ്ദേഹത്തിന്റെ വിജയിച്ചതും പരാജയപ്പെട്ടതുമായ എല്ലാ സിനിമകളും താന്‍ കണ്ടിട്ടുണ്ടെന്നും നവ്യ കൂട്ടിച്ചേര്‍ത്തു. താന്‍ ഏറ്റവും കൂടുതല്‍ ചമ്മിയിട്ടുളളത് ഹിന്ദി പറഞ്ഞിട്ടാണെന്നും നവ്യ പറഞ്ഞു. വിവാഹം കഴിഞ്ഞ് മുബൈയില്‍ ജീവിതം തുടങ്ങിയ സമയത്ത് താന്‍ ഹിന്ദി പറയാന്‍ കുറെ ബുദ്ധി മുട്ടിയിരുന്നെന്നും, ആ സമയത്താണ് താന്‍ കൂടുതലും ചമ്മിയതെന്നും നവ്യ പറയുന്നു.

മലയാളികളുടെ പ്രിയപ്പെട്ട ബാലാമണിയാണ് നവ്യ നായർ . വ്യക്തി സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ലെന്നും അത് നമ്മള്‍ പൊരുതി നേടിയെടുക്കണമെന്നും പറയുകയാണ് നവ്യ നായര്‍. പ്രമുഖ മാധ്യമത്തിന്റെ പ്രത്യേക സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. പണത്തിന്റെയും അധികാരത്തിന്റെയും പുറത്തുനില്‍ക്കുന്ന ലോകത്ത് നമുക്ക് സ്വാതന്ത്ര്യം വേണമെങ്കില്‍ നേടിയെടുക്കുക, അതിന് വേണ്ടി സംസാരിക്കുക എന്നത് മാത്രമാണ് മാര്‍ഗ്ഗമെന്നും അവര്‍ പറഞ്ഞു.

വിപ്ലവം എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും വിപ്ലവകാരികള്‍ നമ്മുടെ വീട്ടില്‍ വേണ്ടെന്ന നിലപാടാണ് നമുക്ക്. മറ്റൊരാള്‍ നേടിയെടുത്ത് തരുന്നതിനായി കാത്തിരിക്കുന്നത് കൊണ്ടാണ് സ്വാതന്ത്ര്യം പലപ്പോഴും അപ്രാപ്യമാകുന്നത്. സമൂഹം ഒരു സംഘഗാനമല്ല. പലപല വ്യക്തികള്‍ ചേര്‍ന്നതാണ്.

അങ്ങനെ വരുമ്പോള്‍ സമൂഹം എങ്ങനെ പ്രതികരിക്കണമെന്നത് വ്യക്തിയുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. സ്വാതന്ത്ര്യം ആസ്വദിക്കുമ്പോള്‍ അതിനോട് മറ്റുള്ളവര്‍ക്കുള്ള പ്രതികരണങ്ങളെ അതിന്റെ വഴിക്ക് വിടാനുള്ള പാകത കൂടി നേടിയെടുക്കേണ്ടതുണ്ടെന്നും നവ്യ പറഞ്ഞു.

ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമുള്ളത് പോലെ തന്നെ സാമ്പത്തികമായി സ്വതന്ത്ര്യയാകുകയെന്നത് ഓരോ പെണ്‍കുട്ടിയെ സംബന്ധിച്ചും പരമ പ്രധാനമാണെന്നും അതിനായി പരിശ്രമിക്കേണ്ടതുണ്ടെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week