33.4 C
Kottayam
Sunday, May 5, 2024

നവ്യ വീണ്ടും ഒറ്റയ്ക്ക്,ആത്മാവിനുള്ളിലെ ആത്മാവ് ഒരു കാമുകനില്‍ വസിയ്ക്കുന്നുവെന്ന് കുറിപ്പ്,ആരാധകര്‍ക്ക് കണ്‍ഫ്യൂഷന്‍

Must read

കൊച്ചി:വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ട് നടി നവ്യനായര്‍ സമൂഹമാധ്യമങ്ങളിന്‍ വന്‍ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്.എന്നാല്‍ ഈ തിരക്കുകളില്‍ ഒന്നും ശ്രദ്ധിയ്ക്കാതെ ദൃശ്യ 2 വിന്റെ കന്നഡ പതിപ്പിന്റെ ചിത്രീകരണത്തിരക്കിലായിരുന്നു താരം. സെറ്റില്‍ കഷ്ടപ്പെട്ട് ഡയലോഗ് പഠിയ്ക്കുന്നതടക്കമുള്ള വീഡിയോ നവ്യ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ബംഗലൂരു കെംപെഗൗഡെ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. അടുത്തിടെ കാണുന്നതുപോലെ തനിച്ചാണ് താരം.ആത്മാവിനുള്ളിലെ ആത്മാവ് ഒരു കാമുകനില്‍ വസിയ്ക്കുന്നു എന്ന വരികളും താരം കുറിച്ചിട്ടുണ്ട്.

ചിത്രത്തിന് നിരവധി കമന്റുകളുമുണ്ട്.കഴിഞ്ഞ ദിവസം ബംഗളൂരു കൂടുതല്‍ പ്രസന്നമായിരുന്നു എന്നാണ് ഒരാള്‍ കമന്റ് ചെയ്യുന്നത്.ഒരു കറുത്ത പാദസരം വാങ്ങി കാലില്‍ ഇടാനാണ് മറ്റൊരാളുടെ കമന്റ്.എവിടെ പോകുന്നു എന്ന ചോദ്യവുമായി നിരവധി പേര്‍ രംഗത്തുണ്ട്.ലവ് ഇമോജികളും സ്‌മൈലികളുമൊക്കെയായി ആരാധകര്‍ ചിത്രം ആഘോഷമാക്കുന്നുണ്ട്.

കൻ സായി കൃഷ്ണുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചതുമുതൽ നടി നവ്യ നായർ നേരിടേണ്ടിവന്ന ചോദ്യങ്ങളേറെയും ഭർത്താവ് സന്തോഷിനെക്കുറിച്ചായിരുന്നു. മകന്റെ പിറന്നാളിന് ഭർത്താവ് ഇല്ലേ? അച്ഛൻ നിങ്ങളുടെ ലോകത്തിൽ ഉൾപ്പെട്ടിട്ടില്ലേ? തുടങ്ങിയ ചോദ്യങ്ങളാണ് ആഘോഷചിത്രങ്ങളുടെ കമന്റ് ബോക്‌സിൽ നിറഞ്ഞത്. എന്തിനധികം നവ്യ വിവാഹമോചിത ആകുകയാണോ എന്നുപോലും ചിലർ സംശയവുമായെത്തി. എന്നാലിപ്പോൾ ഈ ചോദ്യങ്ഹൾക്കെല്ലാം ചില ചിത്രങ്ങളിലൂടെ മറുപടി കൊടുത്തിരിക്കുകയാണ് താരം.

 

ഭർത്താവിന്റെ അമ്മയ്ക്കും സഹോദരിക്കും ഒപ്പമുള്ള ചിത്രങ്ങളാണ് നവ്യ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സന്തോഷിന്റെ നാടായ കോട്ടയം പെരുന്നയിലുള്ള അമ്പലത്തിലെ ആറാട്ട് ഉത്സവത്തിന് എത്തിയതാണ് നവ്യ. ക്ഷേത്ര ദർശനം നടത്തിയതിന് ശേഷമുള്ള ചിത്രങ്ങളും വീട്ടിലെത്തി കേക്ക് മുറിക്കുന്ന ചിത്രങ്ങളുമാണ് താരം പങ്കുവച്ചത്.  ഇത് ആരുടേയും ജന്മദിനമല്ല, പക്ഷെ തന്റെയൊപ്പം സന്തോഷം പങ്കിടാൻ ഭർതൃ വീട്ടിൽ ഒരുങ്ങിയ കേക്ക് ആണിതെന്നും താരം കുറിച്ചു.

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ. വി കെ പ്രകാശ് ചിത്രം ‘ഒരുത്തീ’യിലൂടെയാണ് മലയാളത്തിലെ നവ്യയുടെ രണ്ടാം വരവ്. ഈ ചിത്രത്തിലെ അഭിനയത്തിന് ഈ വർഷത്തെ മികച്ച നടിക്കുള്ള ജെസി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരം നവ്യ നേടി. ദൃശ്യം 2 വിന്റെ കന്നഡ റീമേക്കാണ് തിരിച്ചുവരവിൽ നവ്യ അഭിനയിച്ച മറ്റൊരു ചിത്രം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week