EntertainmentKeralaNews

നവ്യയെ മുന്നിലിരുത്തി ആന്തരികാവയവങ്ങള്‍ തേച്ചുകഴുകി ‘സ്വാമിമാര്‍’ ട്രോള്‍ മഴയിൽ നനഞ്ഞ് നവ്യ

കൊച്ചി:നവ്യ നായരെ മുന്നിലിരുത്തികൊണ്ട് ട്രോള്‍ വിഡിയോ കാണിച്ച് ‘കിടിലം’ റിയാലിറ്റി ഷോയിലെ അണിയറ പ്രവർത്തകർ. മഴവിൽ മനോരമയിലെ ‘കിടിലം’ പരിപാടിക്കിടെ നവ്യ പറഞ്ഞ ഒരു പ്രസ്താവന വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇട നൽകിയിരുന്നു.

ചില സ്വാമിമാർ ആന്തരികാവയവങ്ങൾ പുറത്തെടുത്തു കഴുകാറുള്ള കഥ കേട്ടിട്ടുണ്ട് എന്ന് നവ്യ പറഞ്ഞതായിരുന്നു ട്രോളിന്‌ ഇടയായത്. ഇപ്പോഴിതാ അതേ വേദിയിൽ വച്ച് അവതാരകയായ പാർവതി ആർ. കൃഷ്ണയാണ് നവ്യയുടെ ഈ പരാമർശം വച്ചുള്ള ഒരു വൈറൽ ട്രോള്‍ വിഡിയോ നടിയുടെ മുന്നിൽ പ്രദർശിപ്പിച്ചത്.

നവ്യയുടെയും മുകേഷിന്റെയും വാക്കുകൾ കടമെടുത്തായിരുന്നു ഒരുകൂട്ടം മിടുക്കന്മാര്‍ സ്കിറ്റുമായി എത്തിയത്. വിധികർത്താക്കളായ നവ്യയും മുകേഷും റിമിയും ട്രോൾ കണ്ട് പൊട്ടിചിരിച്ചുപോയി. ഈ വിഡിയോ വളരെ രസകരമായെന്നും ഒരുപാടു പേരുകേട്ട സംഭവമായിരുന്നു അതെന്നുമാണ് നവ്യ പ്രതികരിച്ചത്.

https://www.instagram.com/reel/CpznpqFgtcW/?igshid=YmMyMTA2M2Y=

ഭാരതത്തിലെ സന്യാസിമാർ മനുഷ്യരുടെ ആന്തരിക അവയവങ്ങൾ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വയ്ക്കുമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെന്ന നവ്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

അതേ വേദിയിൽ തന്നെ നടൻ മുകേഷ് ഉരുളയ്ക്ക് ഉപ്പേരിപോലെ ‘‘ഞാന്‍ പണ്ട് കൊല്ലത്ത് നിന്ന് സെക്കൻഡ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ഒരു സന്യാസി ഇത് പോലെ ആന്തരികാവയവങ്ങൾ കഴുകി അകത്തെടുത്ത് വയ്ക്കുന്നത് കണ്ടിട്ടുണ്ട്’ എന്ന് നവ്യയെ ട്രോളിയതും വൈറലായി മാറി. സോഷ്യൽ മീഡിയയിൽ നവ്യ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സംഭവമായിരുന്നു ഇത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker