എനിക്ക് ബിരിയാണിയും മുട്ടപ്പോളയും ഉണ്ടാക്കി തരാന്‍ പോരുന്നോ എന്ന് കൊല്ലം ഷാഫി; വേലക്കാരിയെ വച്ചാല്‍ പോരെ എന്ന് നവ്യാ നായര്‍

തിരുവനന്തപുരം: കൊല്ലം ഷാഫിയുടെ സ്ത്രീവിരുദ്ധമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന നവ്യാനായരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ടി വി പ്രോഗ്രാമില്‍ ഷാഫി ഒരു പെണ്‍കുട്ടിയോട് ചോദിച്ച ചോദ്യത്തിനാണ് നവ്യാ നായരുടെ മറുപടി. എനിക്ക് ഇടയ്ക്കിടയ്ക്ക് മുട്ടപ്പോള ഉണ്ടാക്കിത്തരാനും ചട്ടിപ്പത്തിരിയുണ്ടാക്കി തരാനും വെള്ളിയാഴ്ച മാത്രം നല്ല പോത്തിന്റെ ബിരിയാണി ഉണ്ടാക്കാനും നീ വരുന്നോ, എന്നായിരുന്നു ഷാഫിയുടെ ചോദ്യം.

ഉരുളയ്ക്കുപ്പേരി പോലെയായിരുന്നു ഷാഫിയുടെ ചോദ്യത്തിന് നാവ്യാനായര്‍ മറുപടി പറഞ്ഞത്. അതിന് വീട്ടിലൊരു ജോലിക്കാരിയെ വെച്ചാല്‍ പോരെ ശാഫീ എന്നായിരുന്നു നവ്യയുടെ മറുപടി. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഷാഫിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും നവ്യയുടെ മറുപടിയ്ക്കാണ് കൂടുതല്‍ സ്വീകാര്യത ലഭിയ്ക്കുന്നത്.

അതേസമയം, മലയാള ടെലിവിഷന്‍ ചാനലുകളില്‍ അരങ്ങേറുന്ന, സ്ത്രീവിരുദ്ധതയ്ക്കെതിരെയും, ജാതി വര്‍ഗ്ഗ വിരുദ്ധതയ്‌ക്കെതിരെയും, ബോഡി ഷെയ്മിങ്ങിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News