28.2 C
Kottayam
Friday, June 5, 2026

ദിലീപ് തോളില്‍ കൈ വെച്ചു…. ആ സമയത്ത് വല്ലാതെ നെഞ്ചിടിച്ചു… അന്ന് മാറ്റി നിർത്തി ദിലീപേട്ടൻ പറഞ്ഞത്; നവ്യയുടെ വെളിപ്പെടുത്തൽ വീണ്ടും വൈറൽ

Must read

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസും അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കേസിൽ ദിലീപിനെ ചോദ്യം ചെയ്യാനുള്ള നീക്കവും പോലീസ് നടത്തുന്നു. ഈ ഒരവസരത്തിൽ ദിലീപിന്റെ പഴയ കാല അഭിമുഖങ്ങളും ദിലീപിനെക്കുറിച്ച് സഹപ്രവർത്തകർ പറയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നുണ്ട്.

ഇപ്പോഴിതാ ദിലീപുമായി ബന്ധപ്പെട്ട നവ്യയുടെ ചില പഴയ അഭിമുഖങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. തുടക്ക കാലത്ത് സിനിമയുടെ സെറ്റില്‍ വെച്ച് ഫോട്ടോ എടുക്കുന്ന സമയം ദിലീപ് തോളില്‍ കൈ വെച്ചു. എന്നാൽ ആ സമയത്ത് തന്റെ വല്ലാതെ നെഞ്ചിടിച്ചു എന്ന് നവ്യ വെളിപ്പെടുത്തി. നവ്യയുടെ പേടി മനസ്സിലാക്കിയ ദിലീപ് മാറ്റിനിര്‍ത്തി നവ്യയെ ഉപദേശിച്ചു. അങ്ങനെ സുപ്പീരിയോരിറ്റി ഒന്നും തനിക്കില്ലെന്നും എന്നെ കണ്ടാല്‍ പേടിക്കണ്ടെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.

നമ്മള്‍ ഒരേപോലുള്ള അഭിനേതാക്കളാണ്. നീ നായികയും ഞാന്‍ നായകനുമാണ്. അപ്പോള്‍ അതുപോലെ തന്നെ കാണണമെന്നും നവ്യയോട് ദിലീപ് പറഞ്ഞത്രേ. ഒരു ചേട്ടനെ പോലെ സ്‌നേഹത്തോടെ ആയിരുന്നു തന്നോടുള്ള ദിലീപിന്റെ ആ വാക്കുകള്‍ എന്നാണ് നവ്യ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ആദ്യ നായകന്‍ ദിലീപ് ആണെന്ന് പറയാന്‍ നവ്യ ഒരിടത്തും മറക്കാറില്ല. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളായിരുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം .

‘മഴത്തുള്ളിക്കിലുക്കം”, ”കുഞ്ഞിക്കൂനന്‍”, ”കല്യാണരാമന്‍”, ”പാണ്ടിപ്പട”, ”ഗ്രാമഫോണ്‍”, ”പട്ടണത്തില്‍ സുന്ദരന്‍” തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിൽ ഇവർ താരജോഡികളായി. ‘ഇഷ്ടം” എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായിട്ടാണ് നവ്യ നായര്‍ മലയാളസിനിമയിലേക്ക് എത്തുന്നത്. ആ സമയം നവ്യ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നതിനിടയിലാണ് നവ്യയുടെ പഴയ അഭിമുഖം വളരെയധികം ശ്രദ്ധേയമാകുന്നത് .

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week