Entertainment
മഞ്ജു വാര്യറും ബര്‍ഗറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? കണ്ടെത്തലുമായി നവ്യാ നായര്‍
മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മഞ്ജു വാര്യരും നവ്യ നായരും. മഞ്ജു അഭിനയജീവിതത്തില്‍ ആദ്യ പകുതി പൂര്‍ത്തിയാക്കിയതും നവ്യ ഉള്‍പ്പെടെയുള്ള താരങ്ങളുടെ വരവായിരുന്നു പിന്നീട് മലയാള സിനിമ കണ്ടത്.
ഇരുവരും നല്ല സൗഹാര്‍ദത്തിലുമാണ്. നവ്യ രചിച്ച പുസ്തകത്തിന്റെ പ്രകാശന വേളയില്‍ മുഖ്യാതിഥി മഞ്ജുവായിരുന്നു. ഇവിടെ ഇപ്പോള്‍ കഥ മറ്റൊന്നാണ്. നവ്യ ഒരു ‘വാര്യര്‍ ബര്‍ഗറിനെ’ കണ്ടെത്തിയിരിക്കുകയാണ്. ഈ ബര്‍ഗറിന് മഞ്ജു വാര്യരുമായി എന്തെങ്കിലും ബന്ധമുണ്ടോ? നവ്യ ആകട്ടെ, മഞ്ജുവിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
ഇതാണ് ആ സവിശേഷ ബര്‍ഗര്‍. സ്‌പെല്ലിങ് ഒന്ന് നോക്കൂ. മഞ്ജു വാര്യരുടെ വാര്യര്‍ ഇംഗ്‌ളീഷിലെഴുതിയാല്‍ Warrier എന്നാണ്. ബര്‍ഗറിന്റെ പേര് Warrior എന്നും. ‘യോദ്ധാവ്’ എന്ന് അര്‍ഥം വരുന്ന വാക്കാണ് ഇത്. വിഷയം ഇത്രേയുള്ളൂ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News