EntertainmentKeralaNews

എന്റെ ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ എന്റെ വിചാരം പുള്ളിക്ക് എന്നെ എന്തും പറയാമെന്നാണ്, അത് ചേട്ടന്റെ അവകാശമാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത് ; നവ്യ നായർ

കൊച്ചി:വർഷം എത്ര കഴിഞ്ഞാലും നവ്യ നായർക്ക് മലയാളിയുടെ മനസ്സിൽ ഒരു മുഖമുണ്ട്. നന്ദനത്തിലെ പച്ചപാവമായ നാട്ടിൻപുറത്തുകാരി ബാലാമണിയുടേത്. ആദ്യ ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷക മനസ്സ് കീഴടക്കാൻ നവ്യക്ക് സാധിച്ചു. നന്ദനം, ഇഷ്‌ടം, മഴത്തുള്ളിക്കിലുക്കം തുടങ്ങിയ ചിത്രങ്ങൾ അതിനുദാഹരണമാണ്. കലാതിലകപട്ടം നേടി സിനിമയിലെത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നവ്യ
, ഒരുത്തീ എന്ന സിനിമയിലൂടെ മികച്ച തിരിച്ചു വരവ് നടത്താൻ നവ്യക്ക് കഴിഞ്ഞ വർഷങ്ങൾക്കിപ്പുറമാണ്. ജാനകി ജാനേയാണ് നവ്യയുടെ പുതിയ സിനിമ.

ഒരു അഭിമുഖത്തിൽ വിവാഹ ശേഷം ആ​​ഗ്രഹങ്ങൾ മാറ്റിവെക്കേണ്ടതിനെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നവ്യ നായർ. ‘നടീ നടൻമാർ ജനങ്ങളുടെ മനസ്സിൽ പതിക്കുന്നവരാണ്. അവർക്കെന്നും സ്ഥാനവും ഉണ്ടാവും. അത് പലപ്പോഴും സിനിമ ഇൻഡസ്ട്രി തിരിച്ചറിയുന്നില്ലെന്നും നവ്യ അഭിപ്രായപ്പെട്ടു. ഞാൻ സിനിമയിൽ തിരിച്ചു വരണമെന്ന് ആ​ഗ്രഹിച്ച ആളല്ല. മതിയായെന്ന് തോന്നിയാണ് നിർത്തിയത്. എല്ലാ ദിവസവും ഇത് തന്നെയല്ലേ ചെയ്യുന്നത്. അങ്ങനെയാണ് കല്യാണം കഴിച്ചത്’

ആ സമയത്ത് ഹാപ്പിയായി. ഒരു കണ്ടീഷനിം​ഗ് കൂടിയായിരുന്നു അത്. കല്യാണം കഴിച്ചാൽ പിന്നെ അഭിനയിക്കില്ലെന്നത് നാട്ടു നടപ്പായിരുന്നു. അത് തന്നെയായിരുന്നു ഞാനും വിശ്വസിച്ചിരുന്നത്. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ലക്ഷ്യം കുടുംബമാവുക എന്നതാണെന്നാണ് ഞാൻ വിചാരിച്ചത്.

കല്യാണം കഴിച്ച് കുടുംബവമാവുന്നതാണ് സസ്കസെന്ന് ഞാൻ വിചാരിച്ചിരുന്നു. ചെറുപ്പത്തിൽ നമ്മൾ കേട്ട് പോവുന്ന കാര്യങ്ങൾക്ക് ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. എന്റെ മോൻ ഒരിക്കലും ഇത് കേൾക്കുന്നുണ്ടാവില്ല. പക്ഷെ ചെറുപ്പത്തിൽ വേറൊരു വീട്ടിലോട്ട് പോവേണ്ടതാണെന്ന് എപ്പോഴും നമ്മളെ ഓർമ്മിപ്പിക്കും’

‘അത് കൊണ്ട് ഞാൻ എന്റെ അടിസ്ഥാന അവകാശങ്ങൾ പോവും തിരിച്ചറിഞ്ഞിട്ടില്ല. ഉ​ദാഹരണത്തിന് എന്റെ ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ എന്റെ വിചാരം എന്റെ വിചാരം പുള്ളിക്ക് എന്നെ എന്തും പറയാമെന്നാണ്. അത് ചേട്ടന്റെ അവകാശമാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. അങ്ങനെ ഒന്നുമില്ലെന്ന് എനിക്ക് മനസ്സിലായില്ല. 24ാം വയസ്സിലാണ് ഞാൻ കല്യാണം കഴിച്ചത്. പക്വതയുള്ള പ്രായമാണ്. ഒപ്പം ഞാനിത്ര എസ്റ്റാബ്ലിഷ്ഡായിട്ടുള്ള നവ്യ നായരാണ്. എനിക്ക് പോലും തോന്നിയിരുന്നത് എന്ത് പ്രശ്നമുണ്ടെങ്കിലും സഹിച്ചേ പറ്റൂ എന്നാണ്’

വിവാഹ ശേഷം തനിക്ക് യു.പി.എസ്.സി എക്സാം എഴുതാൻ പറ്റാഞ്ഞത് ഇപ്പോഴും ഒരു വിഷമമാണെന്ന് നവ്യ വ്യക്തമാക്കി. ‘കൊച്ചിലേ തൊട്ടുള്ള ആ​ഗ്രഹമായിരുന്നു. പക്ഷെ ഞാൻ പെട്ടെന്ന് ​ഗർഭിണിയായി. നമുക്ക് അതൊന്നും വേണ്ടെന്ന് വെക്കാൻ പറ്റില്ല. കുഞ്ഞായപ്പോഴും ഏജ് ലിമിറ്റ് പ്രശ്നമല്ലായിരുന്നു. അപ്പോൾ ചേട്ടൻ പറഞ്ഞു മോനൊക്കെ ചെറുതാണെന്ന് അവന് വാഷ് റൂമിൽ പോവാൻ സ്വന്തമായി അറിയില്ല. അത് കഴിഞ്ഞപ്പോഴും എന്റെ പ്രായ പരിധി കഴിഞ്ഞു. അത് വലിയൊരു വിഷമമായിരുന്നു. വളരെ നാളത്തെ ആ​ഗ്രഹമായിരുന്നു’

അത് കഴിഞ്ഞ് ‍ഡാൻസിൽ ഡി​ഗ്രിയെടുത്ത് പിഎച്ച്ഡി ചെയ്യാമെന്ന്. അപ്പോൾ എനിക്ക് കറസ്പോണ്ടന്റായി ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ അപേക്ഷിച്ചു. ഇതെല്ലാം ചേട്ടൻ തന്നെയാണ് അയച്ചത്. മാസത്തിൽ രണ്ട് തവണ നമ്മൾ അവിടെ പോണം. ആറ് ദിവസം അവിടെ നിൽക്കണം. ഇന്റർവ്യൂവിന് കോൾ വന്നപ്പോഴേക്കും ചേട്ടൻ പോവേണ്ടെന്ന് പറഞ്ഞു’

‘എനിക്കിപ്പോഴും അതെന്തിനാണെന്ന് അറിയില്ല. മോൻ ചെറുതാണ്. ഇപ്പോൾ പോവേണ്ടെന്ന് പറഞ്ഞു’ അങ്ങനെയാണ് നമ്മൾ നിസ്സഹാരായി പോവുന്നതെന്നും നവ്യ ചൂണ്ടിക്കാട്ടി. മഞ്ജു വാര്യർക്ക് ശേഷം തിരിച്ചു വരവ് ​​ഗംഭീരമാക്കാൻ പറ്റിയ നടി നവ്യ നായരാണ്. മഞ്ജുവാണ് തനിക്ക് തിരിച്ചു വരവിന് പ്രചോദനം നൽകിയതെന്ന് നവ്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button