29.7 C
Kottayam
Saturday, June 13, 2026

കിഡ്‌നി ആ വെള്ളത്തിൽ കഴുകിയെടുക്കാമോ? ലൈവിൽ നവ്യയോട് ആ ചോദ്യം മറുപടി ഇങ്ങനെ

Must read

കൊച്ചി:മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നവ്യ നായർ. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക മനസിൽ നവ്യ ഇടം നേടിയത്. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെയാണ് നവ്യ എന്ന് ഓർക്കുമ്പോൾ ഏറ്റവും അധികം ആളുകളുടെ മനസിലേക്ക് ഓടിയെത്തുന്നത്. നവ്യ യഥാർത്ഥത്തിൽ ഒരു കൃഷ്ണഭക്ത തന്നെയാണ്.


ഒരിടവേളയ്ക്കു ശേഷം മലയാള സിനിമാലോകത്തേയ്ക്ക് മടങ്ങി വന്ന നടി നവ്യ നായർ ടെലിവിഷൻ മേഖലയിലും സജീവമാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘കിടിലം’ എന്ന റിയാലിറ്റി ഷോയുടെ വിധികർത്താക്കളിലൊരാളാണ് നവ്യ. മുകേഷ്, റിമി ടോമി എന്നിവരാണ് ജൂറിയിലെ മറ്റു താരങ്ങൾ.

നവ്യ ഷോയ്ക്കിടയിൽ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരുപാട് ട്രോളുകളും അതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. “പണ്ടുള്ള സന്ന്യാസിമാർ അവരുടെ ഇന്റേണൽ ഓർഗൻസ് പുറത്തെുത്ത് ക്ലീൻ ചെയ്യുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. “എന്നാണ് നവ്യ പറഞ്ഞത്. ഇതിനു മുകേഷ് പറഞ്ഞ മറുപടിയും ശ്രദ്ധ നേടിയിരുന്നു. “അതെ ശരിയാണ്, ഞാൻ പണ്ട് സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുമ്പോൾ ജംഗ്ഷനിലിരുന്ന് കുറച്ച് സന്ന്യാസിമാർ ഇതു ക്ലീൻ ചെയ്യുന്നത് കണ്ടിട്ടുണ്ട്” മുകേഷിന്റെ വാക്കുകളിങ്ങനെ. ട്രോളുകൾക്കൊപ്പം തന്നെ വിമർശനങ്ങളും നവ്യ നേരിട്ടു.

നവ്യ ഏതൊരു പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴും ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങളും താരത്തിനു നേരേ ഉയരുന്നുണ്ട്. ഇപ്പോഴിതാ കുടുംബത്തിനൊപ്പം ഗ്രീസിൽ അവധി ആഘോഷിക്കാനെത്തിയതാണ് നവ്യ. അവിടെ നിന്ന് ഇൻസ്റ്റഗ്രാം ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു താരം.

- Advertisement -

നവ്യ നിൽക്കുന്നതിന്റെ പുറകെ ഒരു തടാകവും കാണാം. കിഡ്‌നി ആ വെള്ളത്തിൽ കഴുകിയെടുക്കാമോ? എന്നാണ് ലൈവിനിടയിൽ വന്ന ചോദ്യം. ഇതിനു വളരെ രസകരമായാണ് നവ്യ മറുപടി പറയുന്നത്. ‘സെയിലിംഗിന് പോയപ്പോൾ കിഡ്‌നി കഴുകി തിരികെ വച്ചിട്ടുണ്ട്’ എന്നാണ് താരം പറഞ്ഞത്.

- Advertisement -

നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത് . മികച്ച പ്രതികരണവും ചിത്രം നേടിയിരുന്നു.അനീഷ് ഉപാസന സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജാനകി ജാനേ’ ആണ് നവ്യയുടെ പുതിയ ചിത്രം. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ.’മാതംഗി’ എന്ന നൃത്തവിദ്യാലയവും നവ്യ ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുന്നു? ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനമെന്ന് അഭ്യൂഹം, ചർച്ചയായി കുടുംബാംഗങ്ങളുടെ ഇടപെടൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് തികച്ചും അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്ന ഇരുവരും തങ്ങൾക്കിടയിലെ ഭിന്നതകൾ...

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

കുഞ്ഞിനെ നെഞ്ചോടു ചേർത്ത് യുവതി ആറാം നിലയിൽ നിന്ന് ചാടി മരിച്ചു; ആറാം നിലയിൽ നിന്നുള്ള വീഴ്ചയിലും ആറുമാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു!

ഹൈദരാബാദ്: മാസങ്ങളോളമായി അലട്ടിയിരുന്ന കടുത്ത ഉറക്കമില്ലായ്മയ്ക്കും (Insomnia) മാനസിക സമ്മർദ്ദങ്ങൾക്കും ഒടുവിൽ ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെയും കൈകളിൽ മുറുക്കിപ്പിടിച്ച് യുവതി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. എന്നാൽ വീഴ്ചയുടെ...

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

Popular this week