സൂര്യ- ഗൗതം മേനോൻ- കാർത്തിക് ടീം വീണ്ടും; ഹിറ്റായി നവരസയിലെ ഗാനം

ഗൗതം വാസുദേവ മേനോനും സൂര്യയും ഒരുമിച്ച ഹിറ്റ് ചിത്രമായിരുന്നു വാരണം ആയിരം.ചിത്രത്തിൽ കാർത്തിക് ആലപിച്ച അവ എന്ന എന്ന എന്ന് തുടങ്ങുന്ന ഗാനവും സൂപ്പർ ഹിറ്റായിരുന്നു.ഒരിടവേളക്ക് ശേഷം മൂന്നു പേരും ഒരുമിച്ചിരിക്കുകയാണ്. തമിഴ് ആന്തോളജി ചിത്രം നവരസയിലൂടെ. ഗിത്താർ കമ്പി മേലെ നിന്ദ്രുവിലെ ഗാനം പുറത്തുവിട്ടപ്പോൾ ട്രെൻഡിങ് ആയിരിക്കുകയാണ്.

സംവിധായകൻ മണിരത്നത്തിന്‍റെയും ജയേന്ദ്ര പഞ്ചപ കേശന്‍റെയും നിർമാണത്തിൽ ആണ് നവരസ എത്തു ന്നത്. ഒമ്പത് രസങ്ങൾക്ക് പ്രാധാന്യം നൽകിയ ഒമ്പത് ചിത്രങ്ങളാണ് ആന്തോളജിയിൽ ഉള്ളത്. പ്രണയത്തിന് പ്രാധാന്യം നൽകുന്നതാണ് സൂര്യയുടെ ചിത്രം. മലയാളി താരം പ്രയാഗ മാർട്ടിൻ ആണ് നായിക. മദൻ കർക്കിയുടെ തൂരിഗ എന്നു തുടങ്ങുന്ന വരികൾക്ക് കാർത്തിക് തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്.

അടുത്ത മാസം ആറിന് നെറ്റ്ഫ്ലിക്സിലൂടെയാണ് നവരസ റിലീസ് ചെയ്യുന്നത്.നേരത്തെ ചിത്രത്തിന്‍റെ ടീസറും പുരത്തുവന്നിരുന്നു. പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, അരവിന്ദ് സ്വാമി, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നിവരാണ് ഒമ്പത് ചെറുചിത്രങ്ങൾ ഒരുക്കിയത്.എ.ആർ റഹ്മാൻ, ജിബ്രാൻ, ഇമൻ, അരുൽദേവ്, കാർത്തിക്, ഗോവിന്ദ് വസന്ത, രോൺതൻ യോഹൻ, ജസ്റ്റിൻ പ്രഭാകരൻ എന്നിവർ സംഗീതം നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News