29.4 C
Kottayam
Saturday, June 6, 2026

സീറ്റുകള്‍ കൂട്ടി,ഡോര്‍ കുറച്ച്,ലിഫ്റ്റ് നീക്കി;മുഖം മിനുക്കി ഒരു അങ്കത്തിനു കൂടി ഒരുങ്ങി നവകേരള ബസ്

Must read

കോഴിക്കോട്: രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു. അറ്റകുറ്റപണികൾക്കുശേഷം ബസ് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ട് എത്തിച്ചു. സീറ്റുകൾ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും.

ബസിൽ 11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ ആകെ 37 സീറ്റാണ് ബസിലുള്ളത്. എസ്‌കലേറ്ററും പിൻ ഡോറും ഒഴിവാക്കി മുൻഭാഗത്ത് മാത്രം ഡോർ നിർത്തിയിരിക്കുകയാണ്. ശൗചാലയവും നിലനിർത്തി. യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ബംഗുളൂരു- കോഴിക്കോട് യാത്രയിൽ ഈടാക്കിയത് 930 രൂപയാണ്. നേരത്തെ 1,280 രൂപയായിരുന്നു യാത്രാനിരക്ക്.

- Advertisement -

2023 ഡിസംബറിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടന്ന സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പര്യടനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചത് ഈ ബസിലായിരുന്നു. യാത്ര തുടങ്ങുംമുൻപേ ബസ് വിവാദത്തിലായിരുന്നു. ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് മന്ത്രിമാർക്കു സഞ്ചരിക്കാനായി വാഹനം വാങ്ങിയത്. എന്നാൽ, നവകേരളയാത്രയ്ക്കുശേഷം ഏറെ വിവാദങ്ങൾക്കുശേഷം ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചു. പിന്നീട് കട്ടപ്പുറത്താകുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week