‘നിനക്ക് അവസരം തന്നിട്ട് എനിക്കെന്താണ് ലാഭമെന്ന് ചോദിച്ച് അയാളെന്റെ സ്വകാര്യഭാഗത്ത് പിടിച്ചു’ വെളിപ്പെടുത്തലുമായി ജൂനിയർ നടൻ

കൊച്ചി.ചാന്‍സ് ചോദിച്ച് ചെന്നപ്പോള്‍ സംവിധായകന്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന് യുവനടന്‍. മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകന്‍ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ചൂഷണത്തിന് ശ്രമിച്ചെന്ന് നടന്‍ നവജിത് നാരായണാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യഭാഗത്തു പിടിച്ച സംവിധായകനെ ചവിട്ടിത്താഴെയിട്ടാണ് അവിടെനിന്ന് രക്ഷപ്പെട്ടതെന്നും നവജിത് പറഞ്ഞു.

‘കുറച്ച് നാളായി അവസരത്തിനായി പുള്ളിയെ കോണ്‍ടാക്ട് ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം വിളിച്ചപ്പോള്‍ ഫ്‌ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. കുടിക്കാനൊക്കെ തന്ന് എന്റെ അടുത്ത് വന്നിരുന്ന് ‘നിനക്ക് അവസരം തന്നാല്‍ എനിക്കെന്താണ് ലാഭം’ എന്ന് ചോദിച്ചു. ആദ്യം എനിക്ക് കാര്യം മനസിലായില്ല. പിന്നെ പൈസയോ സ്ത്രീകളേയോ ആകും ഉദ്ദേശിച്ചതെന്ന് കരുതി ഇത് രണ്ടും സാധിക്കില്ലെന്ന് പറഞ്ഞു.

എന്റെ പെണ്‍സുഹൃത്തുക്കള്‍ അവര്‍ക്കുണ്ടായ കാര്യങ്ങള്‍ പറഞ്ഞത് വെച്ചാണ് അങ്ങനെ പറഞ്ഞത്. അതല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് അയാള്‍ എന്റെ രഹസ്യഭാഗത്ത് പിടിച്ചു. ഞാന്‍ കൈയെടുക്കാനാവശ്യപ്പെട്ടു. അപ്പോഴും അയാള്‍ പിടിവിടുന്നില്ല. ശക്തിയായി കൈതട്ടി മാറ്റി ഞാന്‍ അയാളുടെ ചെകിട്ടത്ത് അടിക്കുകയും ചവിട്ടുകയും ചെയ്തു. അയാളെന്തായാലും അത് മറക്കില്ല. പക്ഷേ ഫ്‌ളാറ്റില്‍ നിന്നിറങ്ങിയതും എനിക്കാകെ പേടിയായിപ്പോയി.

ഞാനൊരു തുടക്കക്കാരനും അയാളൊരു പ്രമുഖ സംവിധായകനുമാണ്. എവിടെ പരാതിപ്പെടണം ആരോട് പറയണമെന്ന് പോലും ആസമയത്ത് അറിയില്ലായിരുന്നു. സുഹൃത്തായ മറ്റൊരു സംവിധായകനാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടാന്‍ പറഞ്ഞത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News