27.4 C
Kottayam
Thursday, June 4, 2026

ദേശീയ പണിമുടക്ക്;എന്തിന് വേണ്ടി? ആരൊക്കെ പണിമുടക്കുന്നു, ആരെയെല്ലാം ബാധിച്ചു? കാരണമറിയാം

Must read

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെയുള്ള 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച പണി മുടക്ക് കേരളത്തില്‍ ശക്തമായി തുടരുന്നുണ്ട്. ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.

പ്രധാന നഗരങ്ങളായ ബെംഗളൂരു, ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലൊന്നും പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. കൊല്‍ക്കത്തയില്‍ പണി മുടക്ക് അനുകൂലികള്‍ പ്രകടനം നടത്തി. ബസ് സര്‍വീസുകളെ ഭാഗികമായി ബാധിച്ചു. ബിഹാറില്‍ ട്രെയിനുകള്‍ തടയുന്ന സമരമാണ് പണിമുടക്ക് അനുകൂലികള്‍ പ്രധാനമായും നടത്തി വരുന്നത്. ചിലയിടത്ത് റോഡുകളിലെ വാഹനങ്ങളും തടയുന്നുണ്ട്.

- Advertisement -

രാജ്യമൊട്ടാകെ വിവിധ മേഖലകളിലുള്ള 25 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് തൊഴിലാളി യൂണിയനുകള്‍ അവകാശപ്പെടുന്നത്. സംഘടിത- അസംഘടിത മേഖലകളിലായി പൊതുഗതാഗതം, ഇന്‍ഷുറന്‍സ്, ബാങ്കിങ്, പോസ്റ്റല്‍ ഉള്‍പ്പെടെ നിരവധി മേഖലകളെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്.മെയ് പത്തിന് നേരത്തെ നിശ്ചയിച്ച പണിമുടക്ക് പഹല്‍ഗാം ഭീകാരാക്രമണത്തെ തുടര്‍ന്ന് ജൂലായ് ഒമ്പതിലേക്ക് മാറ്റുകയായിരുന്നു.

- Advertisement -

പണിമുടക്ക് എന്തിന് വേണ്ടി

പ്രധാനമായും കേന്ദ്രം കൊണ്ടുവന്ന ലേബര്‍ കോഡിനെതിരെയാണ് പ്രതിഷേധം. വര്‍ഷങ്ങളായി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ ഇല്ലാതാക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ലേബര്‍ കോഡെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആരോപണം. കേന്ദ്രം കൊണ്ടുവന്ന ലേബര്‍ കോഡ് കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാണെന്നും തൊഴിലാളി വിരുദ്ധമാണെന്നുമാണ് ആരോപണം.

- Advertisement -

തൊഴിലാളികളുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്നു, ജോലി സമയം വര്‍ധിപ്പിക്കുന്നു, യൂണിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ തടയിടുന്നു, തൊഴിലുടമകള്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലാതാകുന്നു, തുടങ്ങിയ ആരോപണങ്ങളാണ് കേന്ദ്രത്തിന്റെ ലേബര്‍ കോഡിനെതിരെ ഉയരുന്നത്. കൂടാതെ വര്‍ദ്ധിച്ചുവരുന്ന കരാര്‍വല്‍ക്കരണത്തെയും തൊഴിലുകളുടെ സ്വകാര്യവല്‍ക്കരണത്തെയും യൂണിയനുകള്‍ എതിര്‍ക്കുന്നു. കൂടാതെ പൊതുമേഖലയിലെ നിയമനങ്ങള്‍ കുറവും ജീവിത ചെലവില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടും വേതനത്തില്‍ വര്‍ദ്ധനവില്ലാത്തതും തൊഴിലാളി യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ തൊഴില്‍ കോഡുകള്‍ റദ്ദാക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) വര്‍ഷത്തില്‍ 200 തൊഴില്‍ ദിനങ്ങളായി ഉയര്‍ത്തുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, സംഘടിതവും അസംഘടിതവുമായ മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള സംരക്ഷണം ശക്തിപ്പെടുത്തുക എന്നിവ ഉള്‍പ്പെടുന്ന ആവശ്യങ്ങളോട് കേന്ദ്രം പ്രതികരിക്കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ നയങ്ങള്‍ ഗ്രാമീണ മേഖലയില്‍ ദുരിതം വര്‍ദ്ധിപ്പിച്ചു എന്ന് വാദിച്ചുകൊണ്ട് കര്‍ഷക സംഘടനകളും സമരത്തില്‍ ചേരുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, അവശ്യവസ്തുക്കളുടെ ഉയര്‍ന്ന വില, ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ ബഡ്ജറ്റുകളിലെ വെട്ടിച്ചുരുക്കല്‍ എന്നിവയും പണിമുടക്കിനെ പിന്തുണയ്ക്കാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ആരൊക്കെ പണി മുടക്കില്‍ പങ്കെടുക്കുന്നു

10 സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

  1. ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.)
  2. അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എ.ഐ.ടി.യു.സി.)
  3. ഹിന്ദ് മസ്ദൂര്‍ സഭ (എച്ച്.എം.എസ്.)
  4. സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (സി.ഐ.ടി.യു.)
  5. അഖിലേന്ത്യാ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍ (എ.ഐ.യു.ടി.യു.സി.)
  6. ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍ (ടി.യു.സി.സി.)
  7. സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ അസോസിയേഷന്‍ (സേവ)
  8. അഖിലേന്ത്യാ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (എ.ഐ.സി.സി.ടി.യു.)
  9. ലേബര്‍ പ്രോഗ്രസ്സീവ് ഫെഡറേഷന്‍ (എല്‍.പി.എഫ്.)
  10. യുണൈറ്റഡ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (യു.ടി.യു.സി.)

കൂടാതെ, സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കീഴിലുള്ള കര്‍ഷക സംഘടനകളും വിവിധ കാര്‍ഷിക തൊഴിലാളി സംഘടനകളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭാരത് ബന്ദിന് പിന്തുണ നല്‍കാത്ത ഒരേയൊരു പ്രധാന തൊഴിലാളി യൂണിയന്‍ ആര്‍എസ്എസ് അനുകൂല സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ആണ്.

കേരളത്തില്‍ പണിമുടക്ക്

ദേശീയ പണിമുടക്ക് ഏറ്റവും ശക്തമായി നടക്കുന്നത് കേരളത്തിലാണ്. ഹര്‍ത്താലിന് സമാനമായ രീതിയിലാണ് സംസ്ഥാനത്തെ പണിമുടക്ക്. പൊതുഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും സതംഭിച്ച നിലയിലാണ്. കട കമ്പോളങ്ങളാണ് അടഞ്ഞു കിടക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല. സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ജീവനക്കാരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമര അനുകൂലികള്‍ തടയുന്നുണ്ട്. ഇതോടെ പലയിടത്തും പൊതുജനങ്ങള്‍ പെരുവഴിലായി.

സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്. കടകള്‍ അടച്ചിട്ടതിനാല്‍ സ്വകാര്യ വാഹനങ്ങളുടെ സാന്നിധ്യവും റോഡില്‍ കുറവാണ്. കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നുണ്ട്. സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ക്കും മുടക്കം വന്നിട്ടില്ല. പതിവ് യാത്രക്കാര്‍ കുറവാണ് ട്രെയിനുകളില്‍. സുരക്ഷയുടെ ഭാഗമായി സ്വകാര്യ സ്‌കൂളുകള്‍ക്ക് പലയിടത്തും അവധി നല്‍കിയിട്ടുണ്ട്. പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹാജര്‍ നില കുറവാണ്.

അതേസമയം, ദേശീയ പണിമുടക്കിനെ പിന്തുണയ്ക്കുന്ന ഇടതുമുന്നണി നയിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു. കെഎസ്ഇബിയും കെഎസ്ആര്‍ടിസിയും ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതെ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണായി കണക്കാക്കും. കാലിക്കറ്റ്, എംജി, കേരള, കുഫോസ് സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week