27.1 C
Kottayam
Saturday, May 4, 2024

ഫെബ്രുവരി 23, 24 തീയതികളില്‍ പൊതുപണിമുടക്ക്

Must read

ന്യൂഡൽഹി: രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്ക്. കാർഷികപ്രശ്നങ്ങൾ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ടാണ് പണിമുടക്കിന് കഴിഞ്ഞമാസം ട്രേഡ് യൂണിയനുകൾ തീരുമാനമെടുത്തത്. എന്നാൽ തീയതി തീരുമാനിച്ചിരുന്നില്ല. തീയതിയുടെ കാര്യത്തിലാണ് ഇപ്പോൾ പ്രഖ്യാപനം വന്നിരിക്കുന്നത്. ഫെബ്രുവരിയിൽ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് 23, 24 തീയതികളിലായി രണ്ട് ദിവസത്തെ പൊതുപണിമുടക്ക് രാജ്യത്താകമാനം നടത്താനാണ് ട്രേഡ് യൂണിയൻ സംഘടനകളുടെ തീരുമാനം.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയാറായെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന, വ്യവസായ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ ഉയർത്തിക്കാട്ടിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week