ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഷാരൂഖ് ഖാനും, വിക്രാന്ത് മാസ്സിയും മികച്ച നടന്മാർ വിജയരാഘവൻ സഹനടൻ, ഉർവശി സഹനടി

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. 2023-ലെ ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ട്വൽത്ത് ഫെയിൽ ആണ് മികച്ച ഫീച്ചര്‍ സിനിമ. ദ കേരള സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്ത സുദിപ്തോ സെൻ ആണ് മികച്ച സംവിധായകന്‍. ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി എന്നിവരെ മികച്ച നടന്മാരായി തിരഞ്ഞെടുത്തു.

ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം. ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു. മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജിയ്ക്കാണ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം.

മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് പ്രഖ്യാപിച്ചു. ക്രിസ്റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകൻ. ഉർവശിയെ മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം പങ്കിട്ടു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവെ മികച്ച സഹനടനായി തിരഞ്ഞെടുത്തു. പാർക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാർ ആണ് മികച്ച സം​ഗീത സംവിധായകൻ.

അനിമൽ എന്ന ചിത്രത്തിന് പശ്ചാത്തലസം​ഗീതം ഒരുക്കിയ ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍ അവാർഡിന് അർഹനായി. 2018 എന്ന ചിത്രത്തിന് മോഹൻദാസ് ആണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനർ. പൂക്കാലം എന്ന ചിത്രത്തിനായി മിഥുന്‍ മുരളിയായി മികച്ച എഡിറ്റർ.

നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍

പ്രത്യേക പരാമര്‍ശം – നെകൾ, തിരക്കഥ – ചിദാനന്ദ നായിക് (സൺഫ്ലവേഴ്സ് വേർ ദ ഫസ്റ്റ് വൺ ടു നോ) നറേഷന്‍ / വോയിസ് ഓവര്‍ – ഹരികൃഷ്ണൻ എസ് സംഗീത സംവിധാനം – പ്രാനിൽ ദേശായി എഡിറ്റിങ് – നീലാദ്രി റായ് സൗണ്ട് ഡിസൈന്‍ – ശുഭരൺ സെൻ​ഗുപ്ത ഛായാഗ്രഹണം – ശരവണമരുതു സൗന്ദരപാണ്ടി, മീനാക്ഷി സോമൻ സംവിധാനം – പിയുഷ് ഠാക്കുർ (ദ ഫസ്റ്റ് ഫിലിം) ഷോര്‍ട്ട് ഫിലിം ഓഫ് 30 മിനിറ്റ്‌സ് – ​ഗിദ്ദ്- ദ സ്കാവഞ്ചർ നോണ്‍ ഫീച്ചര്‍ ഫിലിം പ്രൊമോട്ടിങ് സോഷ്യല്‍ ആന്‍ഡ് എന്‍വയേണ്മെന്റല്‍ വാല്യൂസ് – ദ സൈലൻഡ് എപിഡെമിക് മികച്ച ഡോക്യുമെന്ററി – ​ഗോഡ്, വൾച്ചർ ആൻഡ് ഹ്യൂമൻ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫിലിം – ടൈംലെസ് തമിഴ്നാട് ബയോഗ്രഫിക്കല്‍ /ഹിസ്റ്റോറിക്കല്‍ /റീകണ്‍സ്ട്രക്ഷന്‍ കോംപിലേഷന്‍ ഫിലിം – നവാഗത സംവിധായകന്‍ – ശിൽപിക ബോർദോലോയി മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം – ഫ്ലവറിങ് മാൻ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News