ന്യൂഡൽഹി:68-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്‍ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ആണ് പ്രഖ്യാപനം. സൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തു. സുരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. സൂര്യയ്‌ക്കൊപ്പം അജയ് ദേവ്ഗണിനെയും മികച്ച നടനായി തിരഞ്ഞെടുത്തു.
അപർണ ബാലമുരളി ആണ് മികച്ച നടി. തമിഴ് ചിത്രം സുരറൈ പോട്രിലെ മികച്ച അഭിനയമാണ് അപർണയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. സുരറൈ പോട്ര് ആണ് മികച്ച സിനിമ. വി.കെ പ്രകാശിന്റെ വാങ്കിന് പ്രത്യേക പരാമർശം.
വിപുൽ ഷാ ആണ് ജൂറി അധ്യക്ഷൻ. 11 അംഗങ്ങളുള്ള ജൂറിയിലേക്ക് ഫീച്ചർ ഫിലിമിൽ 295 സിനിമകളാണ് മത്സരിച്ചത്. ഏറ്റവും മികച്ച സിനിമാ സൗഹൃദ സംസ്ഥാനം അയി മധ്യപ്രദേശിലെ തിരഞ്ഞെടുത്തു. ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശം.
മികച്ച സിനിമാ പുസ്തകമായി അനൂപ് രാമകൃഷ്ണന്റെ എം.ടി; അനുഭവങ്ങളുടെ പുസ്തകത്തെ തിരഞ്ഞെടുത്തു. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രഹണം നിഖിൽ എസ് പ്രവീണിനാണ്. ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്കാരം.
മികച്ച മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
സഹനടൻ: ബിജു മേനോൻ
മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)
മികച്ച സംഗീത സംവിധായകൻ: ജീവി പ്രകാശ്
മികച്ച സംഘട്ടനം: അയ്യപ്പനും കോശിയും
മികച്ച പിന്നണി ഗായിക: നഞ്ചിയമ്മ