അബുദാബി: യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് (ഈദ് അല്‍ ഇത്തിഹാദ്) സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 1,2 തീയതികളിലാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി. ഈ അവധിദിനങ്ങള്‍ക്ക് മുന്‍പുള്ള ശനിയും ഞായറും (നവംബര്‍ 29, 30) ചേരുമ്പോള്‍ നാല് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും. മന്ത്രാലയങ്ങളും ഫെഡറല്‍ സ്ഥാപനങ്ങളും ഡിസംബര്‍ മൂന്നിന് പതിവ് പ്രവൃത്തിസമയം പുനരാരംഭിക്കും.
രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വര്‍ഷം മുഴുവനും തുല്യ എണ്ണം അവധികള്‍ ഉറപ്പാക്കുന്ന ഏകീകൃത അവധി നയം യുഎഇ നടപ്പാക്കിയിട്ടുണ്ട്. 1971 ഡിസംബര്‍ രണ്ടിന് ഏഴ് എമിറേറ്റുകള്‍ സംയോജിച്ച് യുഎഇ രൂപീകരിച്ച ചരിത്ര നിമിഷത്തെയാണ് ഈദ് അല്‍ ഇത്തിഹാദ് അടയാളപ്പെടുത്തുന്നത്. ആഘോഷത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിവിധ സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍, പരേഡുകള്‍ തുടങ്ങി പ്രത്യേകപരിപാടികളും നടക്കും.


