EntertainmentKeralaNews

സിങ്ക് സൗണ്ടിനുള്ള ദേശീയ പുരസ്‌കാരം ഡബ്ബിങ് സിനിമയ്ക്ക്;ജൂറിക്ക് തെറ്റുപറ്റിയെന്ന് ‘അവാർഡ് ജേതാവ്’വിവാദം

കോഴിക്കോട്: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇപ്പോഴിതാ പുതിയൊരു വിവാദം പുരസ്കാരത്തെ ചുറ്റി ഉയർന്നുവന്നിരിക്കുകയാണ്. സിങ്ക് സൗണ്ട് ചിത്രങ്ങൾക്ക് മാത്രമായുള്ള ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരമാണ് വിവാദത്തിനിടയാക്കിയത്. ഈ ചിത്രം സിങ്ക് സൗണ്ടല്ല, മറിച്ച് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണ് എന്നതാണ് വിവാദത്തിന് കാരണം.

കന്നഡ ചിത്രമായ ഡൊല്ലുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരം ലഭിച്ചത്. ജോബിൻ ജയന്റെ പേരാണ് ജൂറി പ്രഖ്യാപിച്ചത്. പക്ഷേ ഈ ചിത്രം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണ് എന്ന് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ് പറഞ്ഞു. കൃഷ്ണനുണ്ണി എന്നയാളാണ് സൗണ്ട് മിക്സ് ചെയ്തത്. ജോബിന്റെ പേര് എങ്ങനെ അവാര്‍ഡ് പട്ടികയില്‍ വന്നുവെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ സിനിമയ്ക്കെന്ന പോലെ സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്ത സിനിമയായിരുന്നു അത്. ജൂറി സിനിമ കണ്ടിട്ടാണോ അവാർഡ് കൊടുത്തതെന്ന് അറിയില്ല. ഡബ്ബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം അവർക്ക് കേട്ടിട്ട് മനസിലാവാത്തതാണോ എന്നും അറിയില്ല. ജൂറിക്ക് ഇക്കാര്യത്തിൽ തെറ്റുപറ്റിയിട്ടുണ്ട്. അവാർഡ് പ്രഖ്യാനം വന്നപ്പോൾത്തന്നെ എന്താണിതെന്നോർത്ത് ഞങ്ങൾ തന്നെ അദ്ഭുതപ്പെട്ടു. ചെയ്യാത്ത ജോലിക്ക് ദേശീയ പുരസ്കാരം കിട്ടിയതിന്റെ ഷോക്കിലാണ് അവാര്‍ഡ് ജേതാവായ ജോബിനെന്നും നിതിൻ ലൂക്കോസ് പറഞ്ഞു.

വയനാടിൽ ഒരു ട്രീറ്റ്മെന്റിൽ കഴിയുമ്പോഴാണ് അവാർഡ് കിട്ടിയെന്ന് അറിയുന്നതെന്ന് പുരസ്കാരത്തിനർഹനായ ജോബിൻ ജയൻ പ്രതികരിച്ചു. ഈ സിനിമയിൽ ഡൊല്ലു എന്ന വാദ്യോപകരണത്തിന്റെ ശബ്ദം റെക്കോർഡ് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമയിൽ അഭിനയിച്ച ആ ഉപകരണം വായിക്കുന്ന കലാകാരന്മാരെക്കൊണ്ട് വീണ്ടും വായിപ്പിച്ച് റെക്കോർഡ് ചെയ്യുകയായിരുന്നു. ആ സിനിമ മുഴുവൻ ഡബ്ബ് ചെയ്തതാണ്. സിങ്ക് സൗണ്ട് അല്ല. അവാർഡിന്റെ കാര്യം ഞാൻ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസുമായി സംസാരിച്ചിരുന്നു. എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയില്ലെന്നും ജോബിൻ പറഞ്ഞു.

നേരത്തെ ഓസ്കർ പുരസ്കാരജേതാവ് റസൂൽ പൂക്കുട്ടി ഇക്കാര്യം ഉന്നയിച്ച് ട്വീറ്റ് ചെയ്തിരുന്നു, ഇത് ഡബ്ബ് സിനിമയാണെന്ന് ഡോൾ സിനിമയുടെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ് സ്ഥിരീകരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് നിതിൻ ട്വിറ്ററിലൂടെ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button