NationalNews

ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദു സേന, തല്ലിത്തകർത്ത് കോൺഗ്രസ്

അഹമ്മദാബാദ്:ഹിന്ദു സംഘടന സ്ഥാപിച്ച നാഥുറാം ഗോഡ്‌സെയുടെ പ്രതിമ തകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഗുജറാത്തിലെ ജാംനഗറില്‍ സ്ഥാപിച്ച ഗോഡ്സെയുടെ പ്രതിമയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാറക്കല്ല് കൊണ്ട് ഇടിച്ച്‌ തകര്‍ത്തത്.

കോണ്‍ഗ്രസ് പ്രസിഡന്‍റ് ദിഗുഭ ജഡേജയുടെയും യുവാക്കളുടെയും നേതൃത്വത്തിലാണ് പ്രതിമ തല്ലിത്തകര്‍ത്തത്.കാവി പുതപ്പിച്ചാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ പ്രതിമ സ്ഥാപിച്ച്‌ ആദരിച്ചത്. ‘നാഥുറാം അമര്‍ രഹേ’ എന്ന മുദ്രാവാക്യവും മുഴക്കിയാണ് ഹനുമാന്‍ ക്ഷേത്രത്തിന്റെ പരിസരത്ത് പ്രതിമ സ്ഥാപിച്ചത്. മറ്റ് ഇടങ്ങളില്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. പ്രതിമ സ്ഥാപിച്ച വിവരം അറിഞ്ഞ കോണ്‍ഗ്രസുകാര്‍ പാഞ്ഞെത്തി പ്രതിമ തല്ലിത്തകര്‍ത്തു. പ്രതിമ നീക്കം ചെയ്തു.

1949ല്‍ ഗോഡ്‌സെയെ തൂക്കിക്കൊന്ന ഹരിയാനയിലെ അംബാല ജയിലില്‍നിന്നുള്ള കൊണ്ടുവന്ന മണ്ണുകൊണ്ട് ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഗോഡ്‌സെയെ തൂക്കിക്കൊന്നതിന്‍റെ വാര്‍ഷികചടങ്ങിലായിരുന്നു സംഘടനയുടെ പ്രഖ്യാപനം. കഴിഞ്ഞയാഴ്ചയാണ് അംബാല ജയിലില്‍നിന്നുള്ള മണ്ണ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ ഗ്വാളിയോറിലെ സംഘടനാ ആസ്ഥാനത്തെത്തിച്ചത്. ഇവിടെ ഈ മണ്ണ് ഉപയോഗിച്ച്‌ ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുമെന്നാണ് തിങ്കളാഴ്ച ഹിന്ദു മഹാസഭാ ദേശീയ ഉപാധ്യക്ഷന്‍ ഡോ. ജൈവീര്‍ ഭരദ്വാജ് വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button