തൊടുപുഴ: ഇടുക്കി ഡാമിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്നതിനായി തുറന്ന ഷട്ടർ അടച്ചു. നീരൊഴുക്ക് കുറഞ്ഞതിനാലാണ് ഷട്ടറടച്ചത്.
മഴ കനത്തതിനെ തുടർന്ന് നവംബർ 14ന് ആണ് അണക്കെട്ട് തുറന്നത്. സെക്കൻഡിൽ 40,000 ലീറ്റർ വെള്ളമാണു പുറത്തേക്ക് ഒഴുക്കിയിരുന്നത്.മുല്ലപ്പെരിയാർ തുറക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചായിരുന്നു ഷട്ടർ ഉയർത്തിയിരുന്നത്.
ചൊവ്വാഴ്ച രാവിലെ 2399.16 അടിയായിരുന്നു ജലനിരപ്പ്. പിന്നീട് ജലനിരപ്പ് കുറഞ്ഞു രാത്രി ഒൻപതോടെ 2399.1 അടിയായി. തുടർന്ന് 9.45-ന് ഷട്ടർ അടയ്ക്കുകയായിരുന്നു. അണക്കെട്ടിൽ ഇപ്പോഴും റെഡ് അലർട്ട് തന്നെയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്ന് തന്നെ നിൽക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് 2018ന് ശേഷം നിരവധി തവണ ഇടുക്കി ഡാം തുറക്കേണ്ട സ്ഥിതി വന്നിരുന്നു. അപ്പർ റൂൾകർവ് അനുസരിച്ച് 2400.03 അടിയാണ് ഇടുക്കിയുടെ സംഭരണശേഷി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News