24.8 C
Kottayam
Thursday, June 4, 2026

അഹമ്മദാബാദ് ദുരന്തത്തിന്റെ ഞെട്ടൽ മാറും മുമ്പെ യുഎസില്‍ വന്‍ വിമാന ദുരന്തം ഒഴിവായി; ബോസ്റ്റണ്‍ ലോഗന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ജെറ്റ്ബ്ലൂ യാത്രാ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി

Must read

ഈസ്റ്റ് ബോസ്റ്റണ്‍: ഇന്നലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നതിന് തൊട്ടു പിന്നാലെ അമേരിക്കയില്‍ ഒരു വന്‍ വിമാനദുരന്തം ഒഴിവായ വാര്‍ത്തയാണ് പുറത്തു വരുന്നത്. ജെറ്റ് ബ്ലൂവിന്റെ ഒരു യാത്രാ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു.

ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ജെറ്റ്ബ്ലൂ വിമാനം റണ്‍വേക്ക് പുറത്തുള്ള പുല്‍മേടിലേക്ക് തെന്നിമാറിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടിരുന്നു. എല്ലാ അടിയന്തര സേവനങ്ങളും ലഭ്യമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരെ ബസില്‍ ടെര്‍മിനലിലേക്ക് കൊണ്ടു വരികയായിരുന്നു.

- Advertisement -

ചിക്കാഗോയിലെ ഓ ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് വിമാനം യാത്ര തിരിച്ചത്. എയര്‍ബസ് എ 220 ഇനത്തില്‍ പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ കമ്പനി ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ജെറ്റ് ബ്ലൂ വക്താക്കള്‍ വിസമ്മതിച്ചു.

- Advertisement -

എയര്‍ഇന്ത്യ വിമാനാപകടത്തിന്റെ തൊട്ടു പിന്നാലെയാണ് ഈ അപകടം ഒഴിവായത് എന്നതാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. എയര്‍ ഇന്ത്യ

വിമാന ദുരന്തത്തെ തുടര്‍ന്ന് ഇപ്പോള്‍ ലോകത്തെ മിക്ക വിമാനക്കമ്പനികളും കൂടുതല്‍ ജാഗ്രത പാലിക്കുന്ന സമയത്താണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week