NationalNewsRECENT POSTS
പ്രധാനമന്ത്രിയുടെ അനന്തരവളെ കവര്‍ച്ചാസംഘം കൊള്ളയടിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവളെ ഡല്‍ഹിയില്‍വെച്ച് കവര്‍ച്ചാസംഘം കൊള്ളയടിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിനു പുറത്തുവച്ചാണു മോദിയുടെ സഹോദരന്റെ മകള്‍ ദമയന്തി ബെന്‍ മോദിയുടെ പഴ്‌സും മെബൈലും മോഷ്ടാക്കള്‍ തട്ടിയെടുത്തത്.
ശനിയാഴ്ച രാവിലെ അമൃത്സറില്‍നിന്നു മടങ്ങിയെത്തിയ ദമയന്തി, ഗുജറാത്തി സമാജ് ഭവനില്‍ മുറി ബുക്ക് ചെയ്തിരുന്നു. അതിന്റെ ഗേറ്റില്‍ എത്തിയപ്പോഴാണു ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം പഴ്‌സും തട്ടിയെടുത്തത്. 56,000 രൂപയും രണ്ടു മൊബൈല്‍ ഫോണും പ്രധാനപ്പെട്ട ചില രേഖകളും നഷ്ടമായതായി ദമയന്തി പറഞ്ഞു.
വെകുന്നേരത്തെ വിമാനത്തില്‍ തനിക്കു പോകേണ്ടതായിരുന്നെന്നും രേഖകള്‍ നഷ്ടപ്പെട്ടതിനാല്‍ യാത്ര മുടങ്ങിയെന്നും ദമയന്തി പറഞ്ഞു. ഡല്‍ഹി പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News