NationalNews

തിരിച്ചടിയിലും പതറാതെ മോദി;ജനം മൂന്നാംതവണയും എന്‍ഡിഎയില്‍ വിശ്വാസമർപ്പിച്ചു; ചരിത്രനിമിഷമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എന്‍.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ മൂന്നാം തവണയും ജനം എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത് – അദ്ദേഹം എക്‌സില്‍ കുറിച്ചു. ജനങ്ങളുടെ സ്‌നേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നു.

ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടത്തിവന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പ് നല്‍കുന്നു. കഠിനാധ്വാനംചെയ്ത പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. അവര്‍ നടത്തിയ പ്രവര്‍ത്തനത്തിന് നന്ദി പറയാന്‍ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍നിന്ന് പ്രധാനമന്ത്രി മോദി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ സഖ്യം വന്‍ മുന്നേറ്റമാണ് ഇത്തവണ നടത്തിയത്. തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനിടെ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ലക്ഷ്യത്തില്‍ എത്തിയിട്ടില്ലെന്നും പറഞ്ഞിരുന്നു.

ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്ത്യ സഖ്യത്തില പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രാഹുല്‍ഗാന്ധിയും പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ പ്രതികരണം വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button