Home-bannerKeralaNews

പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിയ്ക്കുന്നു,കാരണമിതാണ്‌

സമൂഹ മാധ്യമ അക്കൗണ്ടുകള്‍ താത്കാലികമായി ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ട്വിറ്ററില്‍ കൂടിയാണ് മോദി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന സെലിബ്രിറ്റികളില്‍ മുന്‍ നിരയിലാണ് പ്രധാനമന്ത്രി. ട്വിറ്ററില്‍ 53.3 മില്യണ്‍ പേര്‍ മോദിയെ പിന്തുടരുമ്പോള്‍ ഫേസ്ബുക്കില്‍ 4.45 കോടി പേരാണ് ഫോളോ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിന് 4.5 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് ഉള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 35.2 മില്യണ്‍ പേരാണ് ഫോളോ ചെയ്യുന്നത്

ദേശീയ പൗരത്വ നിയമ ഭേദഗതി,നോട്ടു നിരോധനം തുടങ്ങി സര്‍ക്കാരിന്റെ സുപ്രധാനമായ പല നയങ്ങളിലും രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് മോദിയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ നേരിടേണ്ടി വന്നത്. സ്വഛഭാരത് അഭിയാനുമായി ബന്ധപ്പെട്ട മോദിയുടെ പല പോസ്റ്റുകളെയും ട്രോളര്‍മാര്‍ എടുത്ത് ആഘോഷിയ്ക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ പ്രധാനമന്ത്രി അപഹാസ്യനാവുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button