രാംലീല മൈതാനത്ത് മോദിയ്ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയെന്ന് ഇന്റലിന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിടാന്‍ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഡിസംബര്‍ 22-ന് രാംലീല മൈതാനത്തു മോദിക്കു നേരെ ആക്രമണം നടത്താനാണു ഭീകരര്‍ ശ്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡല്‍ഹിയിലെ കോളനികളുമായി ബന്ധപ്പെട്ടു മോദി 22-ന് രാംലീലയില്‍ ബിജെപിയുടെ മെഗാ റാലിയെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇതിനിടെ ആക്രമണം നടന്നേക്കുമെന്നാണു മുന്നറിയിപ്പ്.
രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതു സംബന്ധിച്ചു ഡല്‍ഹി പോലീസിനും എസ്പിജിക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ജയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തിലാണു മോദിയെ ലക്ഷ്യമിടുന്നതെന്നാണു ഏജന്‍സികള്‍ പറയുന്നത്. ബിജെപി റാലിക്കായി ആയിരങ്ങള്‍ എത്തുമെന്നാണു കരുതപ്പെടുന്നത്. ഡല്‍ഹി പോലീസും എസ്പിയുമാണു രാംലീലയില്‍ മോദിയുടെ സുരക്ഷ ഒരുക്കുന്നത്. മോദിക്കൊപ്പം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റാലിയില്‍ പങ്കെടുക്കും.