Home-bannerNationalNewsRECENT POSTS

പൗരത്വ നിയമ ഭേദഗതി ആരുടെയും പൗരത്വം കവര്‍ന്നെടുക്കുന്നതിന് വേണ്ടിയല്ലെന്ന് പ്രധാനമന്ത്രി

കോല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി ആരുടെയും പൗരത്വം കവര്‍ന്നെടുക്കുന്നതിനു വേണ്ടിയല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ ഹൗറയിലെ ബേലുര്‍ മഠത്തില്‍ സംസാരിക്കുകയായിരുന്നു മോദി. നിയമത്തെ സംബന്ധിച്ചു രാഷ്ട്രീയക്കാര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിയെകുറിച്ചു നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. നിരവധി ചെറുപ്പക്കാര്‍ അഭ്യൂഹങ്ങളില്‍ വിണുപോയിരിക്കുന്നു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ ആവശ്യമാണ്. പൗരത്വം നല്‍കുന്നതിനുള്ള പുതിയ നിയമമാണ് ഇത്.

ആരുടെയും പൗരത്വം കവര്‍ന്നെടുക്കാനല്ല. വിഭജനത്തിനുശേഷം മറ്റു രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നവരെ സഹായിക്കാനുള്ള നിയമമാണിത്. പാക്കിസ്ഥാനില്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നരവര്‍ക്കു പൗരത്വം നല്‍കണമെന്നു മഹാത്മഗാന്ധി അടക്കമുള്ള നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നവരെ കൊല്ലാന്‍ വിട്ടുകൊടുക്കണോ. അവര്‍ക്കു പൗരത്വം നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മോദി പറഞ്ഞു. രാഷ്ട്രീയക്കാര്‍ ബുദ്ധിയുള്ളവരാണ്.

പക്ഷേ, അവര്‍ ഈ നിയമത്തെ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. നിരവധി രാഷ്ട്രീയക്കാര്‍, പലവിധ രാഷ്ട്രീയ കാരണങ്ങളാല്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു. ഈ അഭ്യൂഹങ്ങള്‍ തടയാന്‍ യുവജനങ്ങള്‍ നടത്തുന്ന ശ്രമങ്ങളില്‍ താന്‍ സന്തോഷവാനാണെന്നും മോദി പറഞ്ഞു. 70 വര്‍ഷങ്ങളായി ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ പാക്കിസ്ഥാന്‍ മറുപടി നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker