33.4 C
Kottayam
Saturday, May 4, 2024

ജനതാ കര്‍ഫ്യുവും പാത്രം കൊട്ടിയതും വരും തലമുറകള്‍ ഓര്‍മിക്കും; നരേന്ദ്ര മോദി

Must read

ന്യൂഡല്‍ഹി: ജനതാ കര്‍ഫ്യുവും പാത്രം കൊട്ടി കൊറോണ പോരാളികള്‍ക്ക് ആദരവര്‍പ്പിച്ചതും വരും തലമുറകള്‍ ഓര്‍മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കി ബാത്തില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നമ്മള്‍ ജനത കര്‍ഫ്യൂ ആചരിച്ചു. അത് അസാധാരണമായ അച്ചടക്കത്തിന്റെ ലോകത്തിനാകെയുള്ള ഉദാഹരണമായിരുന്നു. ജനത കര്‍ഫ്യൂവും കൊറോണ പോരാളികള്‍ക്ക് പാത്രംകൊട്ടി ആദരമര്‍പ്പിച്ചതും വരുംതലമുറകള്‍ ഓര്‍ക്കും- പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ വരാനിരിക്കുന്ന വിപ്ലവം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയെ നവീകരിക്കപ്പെടേണ്ടതുണ്ട്. മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ കര്‍ഷകര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ചെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയതിന് വനിതാ ക്രിക്കറ്റ് താരം മിഥാലി രാജിനെയും സ്വിസ് ഓപ്പണ്‍ സൂപ്പര്‍ 300 ടൂര്‍ണമെന്റില്‍ വെള്ളിമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെയും അഭിനന്ദിച്ച പ്രധാനമന്ത്രി, മാര്‍ച്ചില്‍ വനിതാ ദിനം ആഘോഷിക്കുമ്പോള്‍ ഒട്ടേറെ വനിതാ താരങ്ങള്‍ റിക്കാര്‍ഡുകളും മെഡലുകളും നേടിയെന്നും പറഞ്ഞു.

അതേസമയം, കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍ 109 വയസുള്ള സ്ത്രീയെയും ഡല്‍ഹിയിലെ 107 വയസുള്ളയാളെയും മന്‍ കി ബാത്തില്‍ മോദി പരാമര്‍ശിച്ചു. കൂടാതെ ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിയാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week