28.3 C
Kottayam
Sunday, May 5, 2024

തൃശൂർ സീറ്റില്‍ നീക്കുപോക്ക്,പകരം ലാവ്‌ലിന്‍ കേസ് ഒത്തുതീര്‍പ്പ്‌; ജാവദേക്കര്‍- ഇ.പി ചര്‍ച്ച നടത്തിയതായി ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍

Must read

കൊച്ചി: ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ഇപി ജയരാജനെയും തന്നെയും കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തി ടി ജി നന്ദകുമാർ. ഇടതുമുന്നണി സഹായിച്ചാൽ പാർട്ടിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കാർ ഇ പി ജയരാജനോട് പറഞ്ഞു.

പകരം എസ് എ ൻ സി ലാവലിൻ കേസ്, സ്വർണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന ഉറപ്പും കൊടുത്തു. പക്ഷേ ഇ പി അത് സമ്മതിച്ചില്ല. ആദ്യ ചർച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.

‘പിണറായിയുടെ രക്ഷകൻ ആകാനായിരുന്നു ഇപിയുടെ ചർച്ച. ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച വേണമെന്നായിരുന്നു ജാവദേക്കർ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ വച്ചായിരുന്നു ജാവദേക്കറുമായുള്ള കൂടിക്കാഴ്ച. എന്നാൽ കൂടിക്കാഴ്ചയെകുറിച്ച് ഇപിയ്ക്ക് മുൻധാരണ ഇല്ലായിരുന്നു. ജാവദേക്കർ വരുന്ന കാര്യം ഞാൻ ഇപിയോട് പറഞ്ഞിരുന്നില്ല.

ബിജെപിയിൽ ചേരാൻ ഇപി ചർച്ച ചെയ്തിട്ടില്ല. പിണറായിയുടെ രക്ഷകനായാണ് ചർച്ച നടത്തിയത്. തൃശൂർ സീറ്റിന് വേണ്ടിയായിരുന്നു ജാവദേക്കർ ചർച്ച നടത്തിയത്. അത് സിപിഐ സീറ്റ് ആയതിനാൽ ചർച്ച വഴിമുട്ടി. ചർച്ച വിജയിച്ചെങ്കിൽ എസ് എൻ സി ലാവ്‌ലിൻ കേസ് അവസാനിപ്പിക്കുമായിരുന്നു. സാക്ഷികൾ മരിച്ചെന്നും കേസ് കലാഹരണപ്പെട്ടെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കുമായിരുന്നു’, നന്ദകുമാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week