ട്രോളന്മാര്‍ക്കെതിരെ തുറന്നടിച്ച് നടി നമിത പ്രമോദ്. എന്തും ട്രോളാക്കുന്ന കാലമാണിതെന്നും എന്നാല്‍ അത് അത്ര നല്ല പ്രവണതയല്ലെന്നുമാണ് നമിതയുടെ അഭിപ്രായം. പുതിയ സിനിമയായ മാര്‍ഗം കളിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള അഭിമുഖത്തിലാണ് നമിതയുടെ പ്രതികരണം.
‘അവര്‍ ചിന്തിക്കേണ്ട കാര്യം അവരെപ്പോലെ തന്നെ നമ്മളും മനുഷ്യരാണെന്നാണ്. അവര്‍ക്ക് ഒരുപക്ഷെ അതില്‍ നിന്നും സാമ്പത്തികം ലഭിച്ചേക്കാം. എന്നാലും ഒരാളുടെ വികാരങ്ങളെ ഒരിക്കലും വില്‍ക്കുന്നത് നല്ലതല്ല’- നമിത പറഞ്ഞു. നായികമാരോ അല്ലെങ്കില്‍ വനിത ആര്‍ട്ടിസ്റ്റുകളോ വാ തുറക്കുമ്പോഴാണ് ഇവിടെ ഏറ്റവും കൂടുതല്‍ ട്രോള്‍ വരുന്നത്. സിനിമയിലും അഭിമുഖങ്ങളിലും ഞങ്ങള്‍ എപ്പോഴും ചിരിച്ചിരിക്കും. അതിനര്‍ത്ഥം ഞങ്ങള്‍ എപ്പോഴും സന്തോഷത്തോടെയാണെന്നല്ല നമിത വ്യക്തമാക്കി.
സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയില്‍ അംഗമല്ലെന്നും നമിത പറഞ്ഞു. ‘എന്നെ ആരും അതിലേക്ക് ക്ഷണിച്ചിട്ടില്ല. പക്ഷേ അമ്മയില്‍ അംഗമാണ്. യോഗങ്ങളില്‍ പങ്കെടുക്കാറുണ്ട്. തനിക്ക് പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അമ്മ അതിന് പരിഹാരം കണ്ടെത്തി തന്നിട്ടുണ്ടെന്നും നമിത പറയുന്നു.
തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ് നായകനാകുന്ന ചിത്രമാണ് മാര്‍ഗം കളി. ചിത്രം ആഗസ്റ്റില്‍ തീയറ്ററുകളിലെത്തും. കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ സംവിധായാകന്‍ ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി എന്റര്‍ടെയ്നറാണ്. നമിത പ്രമോദ്, 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷന്‍, സൗമ്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
കോമഡി സ്റ്റാര്‍സ് എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ശശാങ്കന്‍ മയ്യനാടാണ് തിരക്കഥ ഒരുക്കിയത്. ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ശാന്തി കൃഷ്ണ, മല്ലിക സുകുമാരന്‍, ഇന്നസെന്റ്, രമേഷ് പിഷാരടി, സലിംകുമാര്‍, സുനില്‍ സുഖദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.