സാമന്ത എന്നും പ്രിയപ്പെട്ടവളായിരിക്കും, ഹൃദയഭാരത്തോടെയാണ് വാര്‍ത്ത കേട്ടത്; സാമന്ത-നാഗചൈതന്യ വേര്‍പിരിയലിനോട് പ്രതികരിച്ച് നാഗാര്‍ജ്ജുന

തെന്നിന്ത്യന്‍ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നെന്ന വാര്‍ത്ത സ്ഥിരീകരിച്ചതോടെ സിനിമാലോകവും ആരാധകരും വലിയ നിരാശയിലായിരുന്നു. സാമന്ത തന്റെ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെ ഇക്കാര്യത്തോട് പ്രതികരിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരവും നാഗചൈതന്യയുടെ അച്ഛനുമായ നാഗാര്‍ജുന അക്കിനേനി.

‘നിറഞ്ഞ ഹൃദയ ഭാരത്തോടെ ഞാന്‍ ഇത് പറയട്ടെ…സാമന്തയ്ക്കും നാഗചൈതന്യയ്ക്കും സംഭവിച്ചത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സംഭവിച്ചത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. സാമും ചായിയും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്.

ഞങ്ങളുടെ കുടുംബത്തോടൊപ്പം സാം ചിലവഴിച്ച നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. കൂടാതെ അവള്‍ എന്നും ഞങ്ങള്‍ പ്രിയപ്പെട്ടവള്‍ ആയിരിക്കും. ദൈവം ഇരുവര്‍ക്കും മുന്നോട്ട് പോകാനുള്ള ശക്തി നല്‍കി അനുഗ്രഹിക്കട്ടെ’-നാഗാര്‍ജുന ട്വീറ്റ് ചെയ്തു.

ഏറെ നാളായി പ്രചരിച്ചുകൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും കഴിഞ്ഞ ദിവസം വിവാഹമോചന വാര്‍ത്തയോട് ഔദ്യോഗികമായി പ്രതികരിച്ചത്. നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.

സോഷ്യല്‍ മീഡിയയില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി സാമന്ത നീക്കം ചെയ്തതോടെയാണ് വിവാഹമോചനം സംബന്ധിച്ച ഗോസിപ്പുകള്‍ ശക്തമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News