27.6 C
Kottayam
Thursday, June 4, 2026

സാമന്തയോടൊപ്പം താമസിച്ച വീടും ഉപേക്ഷിച്ച് നാഗചൈതന്യ,ഹോട്ടലില്‍ നിന്നും മാറ്റം ഇവിടേക്ക്‌

Must read

ഹൈദരാബാദ്‌:ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ടാണ് സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നു എന്ന വിവരം പുറത്ത് വന്നത്. സാമന്ത തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഔദ്യോഗികമായി ഈ വിവരം അറിയിച്ചത്. സാമന്തയുമായി അസ്വാരസ്യങ്ങള്‍ തുടങ്ങിയതിന് പിന്നാലെ ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ ആയിരുന്നു നാഗചൈതന്യയുടെ താമസം എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വിവാഹമോചന വാര്‍ത്ത പുറത്തു വിട്ടതോടെ നാഗചൈതന്യ പുതിയ വീട്ടിലേയ്ക്ക് മാറുകയാണ് എന്നാണ് പുതിയ വിവരം. നടന്‍ ഹൈദരബാദില്‍ തന്നെ പുതിയ ഒരു വില്ല വാങ്ങിയിട്ടുണ്ട് എന്നും വൈകാതെ അങ്ങോട്ടേക്ക് താമസം മാറും. നിലവില്‍ പുതിയ വില്ലയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്

നേരത്തെ സാമന്തയും നാഗചൈതന്യയും ഹൈദരബാദിലെ ഗാച്ചിബൗലി എന്ന സ്ഥലത്ത് സ്വന്തമായി വീട് വാങ്ങി താമസിക്കുകയായിരുന്നു. വിവാഹമോചിതരാവാം എന്ന് രണ്ട് പേരും ഒന്നിച്ച് തീരുമാനം എടുത്തതോടെ സാമന്ത സ്വന്തം വീട്ടിലേക്കും നാഗചൈതന്യ ഹോട്ടലിലേക്കും താമസം മാറുകയായിരുന്നു.

- Advertisement -

അതിനിടയില്‍ ഫാമിലി മാന്‍ 2 എന്ന വെബ് സീരീസ് വന്‍ വിജയമായതിന് ശേഷം സാമന്ത മുംബൈയിലേക്ക് ചേക്കേറുകയാണെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് വേണ്ടി നടി മുംബൈയില്‍ ഒരു ഫ്‌ളാറ്റ് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്നന്നേക്കുമായി മുംബൈയിലേക്ക് ഒരു മാറ്റം ഉണ്ടാവില്ല എന്നാണ് നടി പറയുന്നത്.

- Advertisement -

തന്റെ വീട് ഹൈദരബാദില്‍ ആണെന്നും ഇവിടെ തന്നെ തുടരാനാണ് തീരുമാനം എന്നും സമാന്ത വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 2ന് ആണ് വിവാഹമോചന വാര്‍ത്ത താരങ്ങള്‍ ഔദ്യോഗിക സ്ഥിരീകരിച്ചത്. 2017ല്‍ വിവാഹിതരായ ഇവര്‍ നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week