28.4 C
Kottayam
Saturday, June 6, 2026

കേരളത്തില്‍ യൂബര്‍ ഔദ്യോഗികമായി മരണപ്പെട്ടതായി പ്രഖ്യാപിക്കണം; വൈറലായി എന്‍.എസ് മാധവന്റെ ട്വീറ്റ്

Must read

കൊച്ചി: ട്വിറ്റര്‍ വാറായി യൂബര്‍ ഇന്ത്യക്കെതിരായ എന്‍.എസ് മാധവന്റെ പരാതി. ഇന്നലെ രാത്രിയോടെയായിരുന്നു ‘കേരളത്തില്‍ യൂബര്‍ ഔദ്യോഗികമായി മരണപ്പെട്ടതായി പ്രഖ്യാപിക്കണം’ എന്ന ആവശ്യവുമായി എന്‍എസ് മാധവന്‍ ട്വീറ്റ് പങ്കുവെച്ചത്.

‘ഇതാര്‍ക്കുമറിയാത്ത കാര്യമല്ലല്ലോ’ എന്നൊരു കുത്തിനൊപ്പമായിരുന്നു യൂബര്‍ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റ്. റിപ്ലൈയില്‍ കാര്യം തിരക്കാനെത്തിയ യൂബര്‍ ‘വാലും തലയുമില്ലാതെ കുറ്റപ്പെടുത്താതെ കാര്യം പറയെന്നായി’. യൂബര്‍ ഇന്ത്യയുടെ മറുപടി ഇങ്ങനെ: പരാതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കണം. ഒപ്പം രജിസ്റ്റേര്‍ഡ് നമ്പറും പരാതിക്കാസ്പദമായ യാത്രയും തിയതിയും മറ്റ് വിവരങ്ങളും. ബാക്കി ഞങ്ങളുടെ ടീം നോക്കിക്കോളാം എന്നും.

വിട്ടുകൊടുക്കാന്‍ എന്‍എസും തയ്യാറായില്ല. ഇത് ഒരാളുടെ വിഷയമാക്കി ഒതുക്കേണ്ടതില്ല. നിങ്ങളുടെ രേഖകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം എത്ര ട്രിപ്പുകളാണ് നേരെ ചൊവ്വേ ഓടുന്നതെന്ന്. പേരിന് ഒന്നുപോലുമില്ല എന്നാകും കിട്ടുന്ന ഉത്തരം അദ്ദേഹം മറുപടിയായി കുറിച്ചു.

ഈ വാദത്തിന് പിന്തുണയുമായി എത്തിയ നിതിഷ് ജോര്‍ജ് എന്ന ട്വിറ്ററൈറ്റും യൂബര്‍ ഇന്ത്യയെ ട്രോളി പോയി. ‘അത്യാവശ്യസമയത്ത് ഒരു റൈഡ് കിട്ടുന്നതിനേക്കാള്‍ എളുപ്പം ലോട്ടറി അടിക്കാനാണ്’ അദ്ദേഹം ഇരുവരെയും ടാഗു ചെയ്ത ട്വീറ്റില്‍ പറഞ്ഞു. അതേസമയം, നേരത്തെയും ട്വിറ്ററില്‍ യൂബര്‍ ഇന്ത്യയ്ക്കെതിരെ സര്‍വ്വീസ് സംബന്ധിച്ച പരാതികളുയര്‍ത്തി ഹാഷ്ടാഗ് ക്യാംപെയിന്‍ നടന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week