ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍.ബി. രാജഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു

കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എന്‍.ബി. രാജഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ നടന്ന വികസിത കേരളം കണ്‍വെന്‍ഷനില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, രാജഗോപാലിനെ ബിജെപിയിലേക്ക് സ്വീകരിച്ചു.

കുറച്ചുകാലമായി കോണ്‍ഗ്രസ്സ് തുടര്‍ന്നുവരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ദേശീയ നേതൃത്വത്തിലെ വൈദേശികാധിപത്യവും അതൃപ്തിക്ക് കാരണമായെന്നും ഇനിമുതല്‍ ദേശീയതയിലൂന്നി പ്രവര്‍ത്തനം നടത്തുന്ന ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും രാജഗോപാല്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ആര്‍. സുധാകരന്‍ നായര്‍, സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറി സുകുമാരന്‍ കെ. എന്നിവരെയും രാജീവ് ചന്ദ്രശേഖര്‍, ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് എന്നിവര്‍ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News