24.9 C
Kottayam
Friday, June 5, 2026

സീനയുടെ മരണത്തിൽ ദുരൂഹത, ആത്മഹത്യ കുറിപ്പിൽ പരാമർശിച്ച വ്യക്തിയാര്? പോലീസ് അന്വേഷണം പുരോ​ഗമിക്കുന്നു

Must read

കണ്ണൂര്‍: പയ്യന്നൂർ കുന്നരു സ്വദേശിനിയായ സഹകരണസൊസൈറ്റി ജീവനക്കാരി സ്ഥാപനത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതനീക്കാൻ പോലീസ് അന്വേഷണമാരംഭിച്ചു. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കൾച്ചർ വെൽഫേർ സൊസൈറ്റി ജീവനക്കാരി കുന്നരുവിലെ കടവത്ത് വളപ്പിൽ കെവി സീന(45) ഓഫീസിൽ തൂങ്ങിമരിച്ച സംഭവത്തിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

സീന സ്വന്തം വസ്ത്രത്തിനുള്ളിലും മരിച്ച മുറിയിലെ മേശപ്പുറത്ത് ഒട്ടിച്ചുവെക്കുകയും ചെയ്ത ആത്മഹത്യാകുറിപ്പിൽ തന്റെ മരണത്തിന് കാരണക്കാരായ സഹകരണ മേഖലയുമായി ബന്ധമുളള വ്യക്തിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും കൂടുതൽ അന്വേഷണം നടത്തി ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും മൊഴിയെടുത്ത ശേഷം മാത്രമേ കത്തിൽ പരാമർശിച്ച വ്യക്തിയുടെ പേരിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമോയെന്ന് തീരുമാനമെടുക്കുകയുളളുവെന്ന് പോലീസ് പറഞ്ഞു.

തന്റെ മരണത്തിന് ഈ വ്യക്തിക്ക് മാത്രമാണ് ഉത്തരവാദിത്വമെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നും അയാളെ വിടരുതെന്നുമാണ് കത്തിൽ ഉള്ളതെന്നാണ് സൂചന. സീനയുടെ മൃതദേഹം പോസ്റ്റു മോർട്ടം നടപടികൾക്കു ശേഷം ചൊവ്വാഴ്ച്ചരാവിലെ 11 മണിക്ക് കുന്നരു കാരന്താട്ടെ ശ്മശാനത്തിൽ സംസ്‌കരിച്ചു.

പരേതനായ എം ബാലന്റെയും കാർത്യായനിയുടെയും മകളാണ് സീന.ഭർത്താവ്: കൂലേരി സുരേന്ദ്രൻ. ഏകമകൾ സാന്ദ്ര. സഹോദരങ്ങൾ ബീന, ശ്രീജേഷ്. തിങ്കളാഴ്ച്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സൊസൈറ്റിയുടെ താഴത്തെ നിലയിൽ ചായയുണ്ടാക്കാൻ പോയതായിരുന്നു സീന.

- Advertisement -

ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week